ജപ്പാന്‍ പ്രധാനമന്ത്രിയ്ക്ക് നേരെ ബോംബ്‌ ആക്രമണം

ടോക്യോ: ജപ്പാന്‍ പ്രധാനമന്ത്രിയ്ക്ക് നേരെ ബോംബ്‌ ആക്രമണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫുമിയോ കിഷിദ പ​ങ്കെടുത്ത പരിപാടിക്കു നേരെയാണ് ബോംബാക്രമണമുണ്ടായത്. സ്ഫോടക വസ്തു പൊട്ടിത്തെറിച്ചെങ്കിലും പ്രധാനമന്ത്രിയ്ക്ക് പരിക്കുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്‌. അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. വകായാമയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു കിഷിദ. ഇവിടെ സൈകാസാക്കി ഫിഷിങ് ഹാർബറിൽ ഭരണകക്ഷി സ്ഥാനാർത്തിക്കായി വോട്ട് തേടുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.

സംഭവത്തിന് പിന്നാലെ അക്രമിയെന്ന് കരുതുന്ന ഒരാളെ പോലീസ്‌ അറസ്റ്റ് ചെയ്തു. എന്നാല്‍ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രിയോ അദ്ദേഹത്തിന്‍റെ ഓഫിസോ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, കഴിഞ്ഞ വര്ഷം ജൂലൈയില്‍ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ടിരുന്നു. നാര പട്ടണത്തിൽ രാഷ്ട്രീയ പ്രചാരണ പരിപാടിക്കെത്തിയ ആബേക്കു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ആബെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

Contact the author

International Desk

Recent Posts

International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More