ഈ മൂന്ന് ഫീച്ചര്‍ ഉപയോഗിച്ച് വാട്സ് ആപ്പ് അക്കൌണ്ട് സുരക്ഷിതമാക്കാം!

ജനപ്രിയ സാമൂഹിക മാധ്യമമായ വാട്സ് ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. വാട്സ് ആപ്പ് കൂടുതല്‍ യൂസര്‍ ഫ്രണ്ട്ലിയാക്കുന്നതിന്‍റെ ഭാഗമായിട്ട് അക്കൗണ്ട് പ്രൊട്ടക്റ്റ്, ഡിവൈസ് വെരിഫിക്കേഷൻ, ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകള്‍ എന്നിവയാണ് വാട്സ് ആപ്പ് അവതരിപ്പിച്ചത്. വാട്സ് ആപ്പ് അക്കൌണ്ട് പുതിയ ഫോണിലേക്ക് മാറ്റുമ്പോള്‍ അത് ചെയ്യുന്നത് അക്കൌണ്ട് ഉടമയാണോ എന്നറിയാനാണ്‌ 'അക്കൌണ്ട് പ്രൊട്ടക്ടര്‍' ഉപയോഗിക്കുന്നത്. ഇതനുസരിച്ച് അക്കൌണ്ട് മാറ്റുമ്പോള്‍ പഴയ ഫോണിലേക്ക് വരുന്ന മെസേജിന് ഉപയോക്താക്കള്‍ ഓക്കേ കൊടുത്താല്‍ മാത്രമേ അക്കൌണ്ടിലുള്ള ഫയലുകളും സന്ദേശങ്ങളും പുതിയ ഡിവൈസിലേക്ക് മാറ്റാന്‍ സാധിക്കുകയുള്ളൂ.

മാല്‍വെയറുകളില്‍ നിന്ന് ഫോണിനെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഡിവൈസ് വെരിഫിക്കേഷന്‍ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. അക്കൗണ്ട് ആധികാരികമാക്കാൻ സഹായിക്കുന്ന ചെക്കുകൾ ആപ്പിൽ ചേർത്തിട്ടുണ്ടെന്നാണ് മെറ്റ നല്‍കുന്ന വിവരം. ഈ ഫീച്ചര്‍ അനുസരിച്ച് ഫോണില്‍ മാല്‍വെയറുകള്‍ കയറിയാലും ആപ്പ് തന്നെ അക്കൌണ്ട് സുരക്ഷിതാക്കും.

നിങ്ങൾ ഉദ്ദേശിക്കുന്ന ആളുമായി തന്നെയാണ് ചാറ്റ് ചെയ്യുന്നതെന്ന് ഉറപ്പാക്കുന്നതിന് ഉപയോഗിക്കുന്ന ഓപ്ഷനാണ് ഓട്ടോമാറ്റിക്ക് സെക്യുരിറ്റി കോഡുകള്‍. വാട്സ്ആപ്പ് കോൺടാക്ടിലുള്ള ഏതെങ്കിലും വ്യക്തിയുടെ ചാറ്റ് ബോക്സ് എടുത്ത് അവരുടെ കോൺടാക്ട് ഇൻഫോ പേജിൽ പോയി എൻക്രിപ്ഷൻ എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ, അതില്‍ ഒരു ക്യൂ ആര്‍ കോഡും 60 നമ്പറുകളും കാണാന്‍ സാധിക്കും. ഈ ക്യൂ ആര്‍ കോഡ് സ്വീകര്‍ത്താവിന്‍റെ ഫോണില്‍ സ്കാന്‍ ചെയ്യുകയോ അല്ലെങ്കില്‍ നമ്പര്‍ അയച്ചുകൊടുത്തോ യൂസര്‍മാര്‍ക്ക് എന്‍ക്രിപ്ഷന്‍ പരിശോധിക്കാന്‍ സാധിക്കും. ഇനി മുതല്‍ ക്രിപ്‌റ്റോഗ്രാഫിക് സുരക്ഷാ ഫീച്ചർ ഉപയോഗിച്ച് കോണ്‍ടാക്ടുകള്‍ സ്വയമേ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കും. 

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More