ഡല്‍ഹി: ഈ വര്‍ഷം ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടിക പുറത്തുവിട്ട് ടൈം മാഗസിന്. ബോളിവുഡ് താരം ഷാരൂഖ് ഖാന്, സംവിധായകന് എസ്.എസ് രാജമൗലി, എഴുത്തുകാരന് സല്മാന് റുഷ്ദി, ടെലിവിഷന്‍ അവതാരക പത്മ ലക്ഷ്മി തുടങ്ങിയവര്‍ പട്ടികയില്‍ ഇടം പിടിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, ബ്രിട്ടന്റെ രാജാവ് ചാള്‍സ്, സിറിയന്‍ വംശജരായ നീന്തല്‍ താരങ്ങളും ആക്ടിവിസ്റ്റുകളായ സാറ മര്‍ഡിനി, യുസ്ര മര്‍ഡിനി, ട്വിറ്റര്‍ സി.ഇ.ഒ ഇലോണ്‍ മസ്ക്, ഗായിക ബിയോണ്‍സ്, ഫുട്ബോള്‍ താരം ലയണല്‍ മെസി എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ലോകത്തെ സ്വാധീനിച്ച വ്യക്തികളെ കണ്ടെത്തുന്നതിനായി വായനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ ഷാറൂഖ് ഖാനാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 12 ലക്ഷത്തിലധികം ആളുകളാണ് ഷാറൂഖ് ഖാന് വോട്ട് നല്‍കിയത്. അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി ഇറാനില്‍ പോരാട്ടം നടത്തുന്ന സ്ത്രീകളാണ് രണ്ടാം സ്ഥാനത്തെത്തിയത്. 2020-ല്‍ കോവിഡ് മഹാമാരി തുടങ്ങിയതു മുതല്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ മൂന്നാം സ്ഥാനവും ചാള്‍സ് രാജകുമാരനും മേഗനും നാലാംസ്ഥാനവും കരസ്ഥമാക്കി. 1.8 ശതമാനം വോട്ടാണ് ലയണല്‍ മെസിക്ക് ലഭിച്ചത്.