സിലബസില്‍നിന്ന് മൗലാനാ അബുള്‍ കലാം ആസാദിനെക്കുറിച്ചുളള ഭാഗങ്ങളും ഒഴിവാക്കി എന്‍സിഇആര്‍ടി

ഡല്‍ഹി: പാഠപുസ്തകത്തില്‍നിന്ന് സ്വതന്ത്ര്യ ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രി മൗലാന അബുള്‍ കലാം ആസാദിനെക്കുറിച്ചുളള ഭാഗങ്ങളും ഒഴിവാക്കി എന്‍സിഇആര്‍ടി. പ്ലസ് വണ്‍ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍നിന്നാണ് മൗലാന ആസാദിനെക്കുറിച്ചുളള ഭാഗങ്ങള്‍ നീക്കംചെയ്തത്. 'കോണ്‍സ്റ്റിറ്റിയൂഷന്‍ വൈ ആന്‍ഡ് ഹൗ' എന്ന അധ്യായത്തില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലിയില്‍ എട്ട് പ്രധാന കമ്മിറ്റികളുണ്ടായിരുന്നു എന്ന് പറയുന്നുണ്ട്.

ജവഹര്‍ലാല്‍ നെഹ്‌റു, രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ വ്ല്ലഭ് ഭായ് പട്ടേല്‍, മൗലാനാ അബുള്‍ കലാം ആസാദ്, ബി ആര്‍ അംബേദ്കര്‍ എന്നിവരെല്ലാം കമ്മിറ്റികളുടെ അധ്യക്ഷത വഹിച്ചുവെന്നാണ് പരിഷ്‌കരിക്കുന്നതിനുമുന്‍പ് പാഠഭാഗത്തുണ്ടായിരുന്നത്. എന്നാല്‍ പരിഷ്‌കരിച്ച പാഠപുസ്തകത്തില്‍ ഈ ഭാഗത്ത് മൗലാനാ ആസാദിന്റെ പേര് പൂര്‍ണ്ണമായും ഒഴിവാക്കി. ഇന്ത്യന്‍ യൂണിയനിലേക്കുളള ജമ്മു കശ്മീരിന്റെ പ്രവേശനത്തെക്കുറിച്ചുളള ഭാഗവും പാഠപുസ്തകത്തില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്തിടെ പ്ലസ് ടു പാഠപുസ്തകത്തില്‍നിന്ന് മുഗള്‍ ചരിത്രത്തെക്കുറിച്ചും ആര്‍എസ്എസ് നിരോധനത്തെക്കുറിച്ചുമുളള ഭാഗങ്ങളും എന്‍സിഇആര്‍ടി ഒഴിവാക്കിയിരുന്നു. 'തീംസ് ഓഫ് ഹിസ്റ്ററി' ഭാഗം രണ്ടിലാണ് മാറ്റംവരുത്തിയത്. 'കിംഗ്‌സ് ആന്‍ഡ് ക്രോണിക്കിള്‍: ദ മുഗള്‍ കോര്‍ട്ട്‌സ്' എന്ന തലക്കെട്ടിലുളള ഭാഗമാണ് നീക്കംചെയ്തത്. പ്ലസ് ടു സിവിക്‌സ് പാഠപുസ്തകത്തിലെ ഭാഗങ്ങളിലും മാറ്റംവരുത്തിയിട്ടുണ്ട്. ദ കോള്‍ഡ് വാര്‍ എറ, യുഎസ് ഹെജിമണി ഇന്‍ വേള്‍ഡ് പൊളിറ്റിക്‌സ് എന്നീ പാഠങ്ങള്‍ ഒഴിവാക്കി. പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ സിന്‍സ് ഇന്‍ഡിപ്പെന്‍ഡന്‍സ് എന്ന പാഠപുസ്തകത്തിലെ റൈസ് ഓഫ് പോപ്പുലര്‍ മൂവ്‌മെന്റ്‌സ്, ഇറാ ഓഫ് വണ്‍ പാര്‍ട്ടി ഡൊമിനന്‍സ് എന്നീ പാഠങ്ങളും ഒഴിവാക്കി.

പത്ത്, പ്ലസ് വണ്‍ ക്ലാസുകളിലെ പാഠ്യപദ്ധതിയിലും മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. പത്തിലെ ചാലഞ്ചസ് ടു ഡെമോക്രസി, പോപ്പുലര്‍ സ്ട്രഗിള്‍സ് ആന്‍ഡ് മൂവ്‌മെന്റ്‌സ്, ഡെമോക്രസി ആന്‍ഡ് ഡൈവേഴ്‌സിറ്റി, ഡെമോക്രാറ്റിക് പൊളിറ്റിക്‌സ് എന്നീ പാഠങ്ങള്‍ ഒഴിവാക്കി. പ്ലസ് വണിലെ തീംസ് ഇന്‍ വേള്‍ഡ് ഹിസ്റ്ററി, സെന്‍ട്രല്‍ ഇസ്ലാമിക് ലാന്‍ഡ്‌സ്, കോണ്‍ഫ്രണ്ടേഷന്‍ ഓഫ് കള്‍ച്ചേഴ്‌സ്, ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍ എന്നീ പാഠഭാഗങ്ങളാണ് ഒഴിവാക്കിയത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 4 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 4 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More