കൊച്ചി: നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന 'മദനോത്സവം' സിനിമയിലെ 'മദനന് റാപ്പ്' എന്ന ഗാനം പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂടാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് മദനന് റാപ്പ് ഗാനത്തിന് ലഭിക്കുന്നത്. ക്രിസ്റ്റോ സേവ്യറാണ് സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. കോമഡി മാസ് എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏപ്രില്‍ 14- നാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്പിലെത്തുക. ഈ സന്തോഷ് കുമാറിന്റെ 'തങ്കച്ചന് മഞ്ഞക്കാരന്‍' എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് കൂടാതെ ബാബു ആന്റണി, ഭാമ, രാജേഷ് മാധവന്, പി പി കുഞ്ഞി കൃഷ്ണന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കാസര്‍ഗോഡ്, കൂര്‍ഗ് ഭാഗങ്ങളിലാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തികരിച്ചത്.