ദേശീയ പദവി നഷ്ടമായത് സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കില്ല- കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സി പി ഐയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായതില്‍ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അംഗീകാരമേ ഇല്ലാത്ത സമയത്തും പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് സിപിഐ എന്നും ദേശീയ പാര്‍ട്ടി പദവി നഷ്ടമായത് രാഷ്ട്രീയ പ്രവര്‍ത്തനത്തെയോ സംഘടനാ പ്രവര്‍ത്തനത്തെയോ ബാധിക്കില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'പരിഷ്‌കരിച്ച മാനദണ്ഡ പ്രകാരം ദേശീയ പദവിക്ക് അര്‍ഹതയില്ലെന്ന കാര്യത്തില്‍ വിശദീകരണം നല്‍കിവരികയാണ്. ഏതെങ്കിലുമൊരു മാനദണ്ഡപ്രകാരം പദവി നിര്‍ണയിക്കുന്നത് ശരിയല്ല. സാങ്കേതിക കാര്യം മാത്രമാണത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനോ സംഘടനാ പ്രവര്‍ത്തനത്തിനോ ഒരു തടസവുമില്ല' -കാനം രാജേന്ദ്രന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സി പി ഐയുടെ അംഗീകാരം ജനങ്ങളുടെ ഹൃദയത്തിലാണ് എന്നാണ് വിഷയത്തില്‍ ബിനോയ് വിശ്വം എംപി പ്രതികരിച്ചത്. പോരാടുന്ന ജനങ്ങളുടെ ചോരയിലും വിയര്‍പ്പിലും കണ്ണീരിലും കെട്ടിപ്പടുത്ത പാര്‍ട്ടിയാണ് സി പി ഐ എന്നും ജനാധിപത്യത്തിനും മതേതരത്വത്തിനും സോഷ്യലിസത്തിനുംവേണ്ടിയുളള പോരാട്ടം പാര്‍ട്ടി ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More