പോരാടുന്ന ജനങ്ങളുടെ വിയര്‍പ്പും രക്തവും കണ്ണീരുംകൊണ്ട് കെട്ടിപ്പടുത്ത പാര്‍ട്ടിയാണ് സി പി ഐ- ബിനോയ് വിശ്വം

ഡൽഹി: സി പി ഐയ്ക്ക് ദേശീയ പാർട്ടി പദവി നഷ്ടമായതിൽ പ്രതികരണവുമായി ബിനോയ് വിശ്വം എംപി. സി പി ഐയുടെ അംഗീകാരം ജനങ്ങളുടെ ഹൃദയത്തിലാണെന്നും പോരാടുന്ന ജനങ്ങളുടെ ചോരയിലും വിയർപ്പിലും കണ്ണീരിലും കെട്ടിപ്പടുത്ത പാർട്ടിയാണ് സി പി ഐ എന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'സാങ്കേതിക വീക്ഷണ കോണിൽ ദേശീയ അംഗീകാരം തീർച്ചയായും പ്രധാനമാണ്. അധ്വാനിക്കുന്ന ജനങ്ങളുടെ ഹൃദയത്തിലാണ് സി പി ഐയുടെ അംഗീകാരം. പോരാടുന്ന ജനങ്ങളുടെ രക്തവും വിയർപ്പും കണ്ണീരുംകൊണ്ടാണ് അത് കെട്ടിപ്പൊക്കിയത്. ജനാധിപത്യത്തിനും മതേതരത്വത്തിനും സോഷ്യലിസത്തിനുംവേണ്ടിയുളള പോരാട്ടം പാർട്ടി ശക്തമാക്കും'- ബിനോയ് വിശ്വം ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ വൈകുന്നേരമാണ് തൃണമൂൽ കോൺഗ്രസ്, എൻസിപി, സി പി ഐ എന്നീ പാർട്ടികളുടെ ദേശീയ പാർട്ടി പദവി റദ്ദാക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്. ഇനിമുതല്‍ മൂന്ന് പാര്‍ട്ടികളും സംസ്ഥാന പാര്‍ട്ടികള്‍ മാത്രമായിരിക്കും. ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി അനുവദിക്കുകയും ചെയ്തു. ഡല്‍ഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി അനുവദിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More