ഡല്‍ഹി: ജനപ്രിയ സാമൂഹിക മാധ്യമമായ വാട്സ് ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഇനി മുതല്‍ വാട്സ് ആപ്പിനുള്ളില്‍ നിന്നും കോണ്ടാക്ടുകള് സേവ് ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കുമെന്നും വാട്സ് ആപ്പ് മാതൃ കമ്പനിയായ മെറ്റ അറിയിച്ചു. പുതിയ കോണ്ടാക്റ്റ് ചേർക്കാനും എഡിറ്റ് ചെയ്യാനും വാട്സ് ആപ്പിന് പുറത്തു കടന്നാല്‍ മാത്രമാണ് നേരത്തെ സാധിച്ചിരുന്നത്. എന്നാല്‍ പുതിയ ഫീച്ചര്‍ അനുസരിച്ച് വാട്സ് ആപ്പില്‍ നിന്നുകൊണ്ട് തന്നെ പുതിയ നമ്പര്‍ സേവ് ചെയ്യാന്‍ സാധിക്കും. വാട്സ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാവുക.
ഉപയോക്താകള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമായോ എന്നറിയാന്‍ വാട്സ് ആപ്പിലെ കോണ്ടാക്ട് ലിസ്റ്റ് ഓപ്പണ്‍ ചെയ്ത ന്യൂ കോണ്ടാക്ട് ഓപ്ഷന് പരിശോധിക്കാവുന്നതാണ്. ന്യൂ കോണ്ടാക്ട് ഓപ്ഷന് ലഭിച്ചവര്‍ക്ക് പുതിയ നമ്പറുകള്‍ വാട്സ് ആപ്പിനുള്ളില്‍ നിന്നും സേവ് ചെയ്യാനും പേരുകളും നമ്പറുകളും എഡിറ്റ് ചെയ്യാനും സാധിക്കും. അതേസമയം, ഉപയോക്താക്കളുടെ സ്വകാര്യത മാനിച്ച് ചാറ്റ് ലോക്ക് ഓപ്ഷന് കൊണ്ടുവരുവാന്‍ വാട്സ് ആപ്പ് തയ്യാറെടുക്കുകയാണെന്ന് കമ്പനി അറിയിച്ചിരുന്നു.
ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് പുതിയ "ലോക്ക് ചാറ്റ്" സവിശേഷത മെറ്റ പരീക്ഷിക്കുന്നത്. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താകള്‍ക്ക് അവരുടെ ചാറ്റുകള്‍ സ്വകാര്യ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കും. ചാറ്റ് ലോക്ക് ചെയ്തു കഴിഞ്ഞാല്‍ ഉപയോക്താവിന്റെ വിരല്‍ അടയാളമോ പാസ് വേര്‍ഡോ ഉപയോഗിച്ച് മാത്രമേ ചാറ്റ് ഓപ്പണ്‍ ആക്കാന്‍ സാധിക്കുകയുള്ളൂ.