പഞ്ചാബില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇനി മുതല്‍ രണ്ടുമണിവരെ; തീരുമാനം വൈദ്യുതി ലാഭിക്കാന്‍

അമൃത്സര്‍: വൈദ്യുതി ലാഭിക്കാനായി സര്‍ക്കാര്‍ ഓഫീസുകളുടെ സമയം ക്രമീകരിച്ച് പഞ്ചാബ് സര്‍ക്കാര്‍. ഇനിമുതല്‍ പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകള്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് പ്രവര്‍ത്തിക്കുക. മെയ് രണ്ടുമുതല്‍ മാറ്റം പ്രാബല്യത്തില്‍വരും. ജൂലൈ പതിനഞ്ചുവരെ ഈ മാറ്റം തുടരും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

പഞ്ചാബ് സര്‍ക്കാരിന്റെ എല്ലാ ഓഫീസുകള്‍ക്കും ഈ തീരുമാനം ബാധകമാകുമെന്നും പുതിയ സമയക്രമീകരണം മൂലം 300 മുതല്‍ 350 മെഗാവാട്ട് വരെ വൈദ്യുതി ലാഭിക്കാന്‍ സാധിക്കുമെന്നും ഭഗവന്ത് മന്ന് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനങ്ങളുടെ ക്ഷേമത്തിനായാണ് പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നതെന്നും വേനല്‍കാലത്ത് കനത്തചൂടില്‍ സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന ജനങ്ങള്‍ക്ക് ആവശ്യങ്ങള്‍ പെട്ടെന്ന് തീര്‍ത്ത് തിരികെപ്പോകാന്‍ പുതിയ സമയക്രമീകരണം സഹായകമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ഓഫീസ് കഴിയുമ്പോള്‍ വീടുകളിലെത്താനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

National Desk 17 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 17 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More