ട്വിറ്ററിന്റെ ലോഗോയില്‍ വീണ്ടും മാറ്റം വരുത്തി സിഇഒ ഇലോണ്‍ മസ്ക്. ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്ററിന്റെ ലോഗോയായ ‘നീലക്കിളി’യെ മാറ്റി ‘ഡോജ് കോയിൻ’ ക്രിപ്റ്റോ കറൻസിയുടെ ചിഹ്നമായ നായയെ ലോഗോ ആക്കിയിരുന്നു. ഇത് മാറ്റി പഴയ നീലപക്ഷിയെ തിരിച്ചു കൊണ്ടുവന്നിരിക്കുകയാണ് ഇപ്പോള്‍. ട്വിറ്ററിന്റെ വെബ് പതിപ്പില്‍ മാത്രമാണ് ലോഗോ മാറ്റിയിരുന്നത്.
2013-ൽ അവതരിപ്പിക്കപ്പെട്ട ക്രിപ്റ്റോ കറൻസിയാണ് ഡോജ്കോയിൻ. ഇതിനെ സപ്പോർട്ട് ചെയ്യുന്നവരിൽ ഒരാളാണ് മസ്ക്. ഡോജ് കോയിൻ ഇടപാടിന് അംഗീകാരം നൽകിയവരുടെ കൂട്ടത്തിൽ മസ്കിന്റെ ടെസ്ലയുമുണ്ട്. സ്പേസ് എക്സും വൈകാതെ ഡോജ് കോയിൻ സ്വീകരിക്കും. ഇതിന്റെ ഭാഗമായാണ് ലോഗോ മാറ്റമെന്നും അതല്ല ഏപ്രിൽ ഫൂളാക്കാന് ചെയ്തതാണെന്നും വാദമുണ്ട്. ഡോജ് കോയിനെ സപ്പോർട്ട് ചെയ്യുന്നതിന്റെ പേരിൽ മസ്കിനെതിരെ കേസ് നടക്കുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സ്വന്തമാക്കിയ അന്ന് മുതൽ ട്വിറ്ററില്‍ അടിമുടി മാറ്റങ്ങൾ വരുത്തുന്ന വ്യക്തിയാണ് എലോൺ മസ്ക്. സിഗ്നേച്ചർ ബേർഡിനോട് വിട പറഞ്ഞു കൊണ്ടുള്ള മീം കഴിഞ്ഞ ദിവസമാണ് മസ്ക് ട്വിറ്ററിൽ പങ്കുവെച്ചത്. നേരത്തെ വരെ ട്വിറ്റർ വെബ് തുറക്കുമ്പോൾ, ലോഡിംഗ് സ്ക്രീനിൽ പുതിയ ട്വിറ്റർ ലോഗോയായിരുന്നു കാണിച്ചിരുന്നത്.