കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുകേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ 11 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍വിട്ടു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയില്‍വിട്ടത്. തുടര്‍ന്ന് ഇയാളെ മാലൂര്‍ക്കുന്ന് എ ആര് ക്യാംപിലെത്തിച്ചു. വന്‍ പൊലീസ് സുരക്ഷയിലാണ് ഷാറൂഖ് സെയ്ഫിലെ കോടതിയിലെത്തിച്ചത്. ട്രെയിന്‍ തീവയ്പ്പിനിടെ ട്രാക്കില്‍ വീണ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്നലെ കരള്‍സംബന്ധമായ അസുഖം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷാറൂഖിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ബിലിറൂബില് അടക്കമുളള പരിശോധനകളില്‍ അസാധാരണ കൗണ്ട് ഉണ്ടായിരുന്നെങ്കിലും ഇന്ന് സ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഷാറൂഖ് സെയ്ഫിയുടെ ശരീരത്തിലെ മുറിവുകള്‍ക്ക് നാലുദിവസത്തെ പഴക്കമുണ്ട്. സിസി സ്കാന്‍, എക്സ്റേ പരിശോധനകളില്‍ കുഴപ്പമുളളതായി കണ്ടെത്തിയിട്ടില്ല.