'എന്റെ ചിത്രത്തിലെ നായകന്‍ ധ്യാന്‍ ശ്രീനിവാസനാണെന്നത് വ്യാജ വാര്‍ത്ത'- എസ് എന്‍ സ്വാമി

കൊച്ചി: പ്രമുഖ തിരക്കഥാകൃത്ത് എസ്എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാകുമെന്ന വാർത്ത വ്യാജം. ധ്യാൻ നായകനാകുമെന്ന വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കികൊണ്ട് എസ്എൻ സ്വാമി രംഗത്തെത്തി. പ്രചരിക്കുന്ന വാർത്തകളിൽ തനിക്ക് യാതൊരുവിധ ഉത്തരവാദിത്തവുമില്ലെന്നും വിഷു ദിനത്തിൽ നടക്കാനിരിക്കുന്ന പൂജാ ചടങ്ങിൽ മാത്രമേ സിനിമയെ കുറിച്ച് വാ തുറക്കുകയുളളുവെന്നും അദ്ദേഹം പറഞ്ഞു. 'ഇത്തരം വാർത്തകൾ എവിടെ നിന്നാണ് പടച്ചുവിടപ്പെടുന്നത് എന്ന് അറിയില്ല. ധ്യാനാണ് നായകൻ എന്നതിനു പുറമെ സിനിമയുടെ പശ്ചാത്തലം തമിഴ് ആണെന്നുവരെ പറയപ്പെടുന്നുണ്ട്. ഓരോരുത്തരും അവരവരുടെ മനോധർമ്മം അനുസരിച്ച് ഓരോന്ന് എഴുതിവിടുകയാണ്' സ്വാമി കൂട്ടിച്ചേർത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരക്കഥാകൃത്തായി 43 വർഷത്തിനുശേഷം തന്‍റെ 72-ാം വയസിലാണ് എസ്എൻ സ്വാമി സംവിധാനത്തിലേക്ക് കടക്കുന്നത്. മലയാളത്തിൽ ഏറ്റവും കൂടിയ പ്രായത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നയാളാകുകയാണ് സ്വാമി. ഒരുപക്ഷേ ലോക സിനിമയിൽപ്പോലും ആദ്യമായേക്കാമെന്നാണ് സഹപ്രവർത്തരുടെ വാദം. 1980-ല്‍ ‘ചക്കരയുമ്മ’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമയിലെത്തിയ എസ്എന്‍ സ്വാമി ത്രില്ലര്‍ സിനിമകളിലൂടെ ശ്രദ്ധേയനായി. മമ്മൂട്ടിക്കൊപ്പം സിബിഐ ഡയറി കുറിപ്പും മോഹന്‍ലാലിനൊപ്പം ഇരുപതാം നൂറ്റാണ്ടും ഒരുക്കിയ അദ്ദേഹം 50-ഓളം സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More