കര്‍ണാടക: ബിജെപി വിട്ട എംഎല്‍എ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി: രണ്ടാംഘട്ട പട്ടിക പുറത്തിറക്കി

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. നാല്‍പ്പത്തിരണ്ട് പേരടങ്ങുന്ന പട്ടികയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. സംഘടനാ ചുമതലയുള്ള മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്നിക് പുറത്തിറക്കിയ പട്ടികയില്‍ ബിജെപിയുടെയും ജനതാദള്‍ എസിന്‍റെയും നിലവിലെ എംഎല്‍എമാര്‍ ഇടം പിടിച്ചു.

ബിജെപിയില്‍ നിന്ന് രാജിവെച്ച എംഎല്‍എ ബാബു റാവു ചിന്‍ജാന്‍സുര്‍, ജനതാദള്‍ എസില്‍ നിന്ന് രാജിവെച്ച മുന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ ആര്‍ ശ്രീനിവാസ്, കര്‍ണാടക സര്‍വോദയ പാര്‍ട്ടി നേതാവ് ദര്‍ശന്‍ പുട്ടണ്ണ എന്നിവരാണ് കോണ്‍ഗ്രസ് പട്ടികയില്‍ ഇടം കണ്ടെത്തിയത്. ബാബു റാവു ചിന്‍ജാന്‍സുര്‍ ഗുമിത്കല്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമ്പോള്‍ ആര്‍ ശ്രീനിവാസ് ഗുബ്ബിലാണ് മത്സരിക്കുക. മേലുകൊട്ടെ സീറ്റാണ് ദര്‍ശന്‍ പുട്ടണ്ണക്ക് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ബിജെപി നേതാക്കളും പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രൂപംകൊണ്ട രൂക്ഷമായ ഗ്രൂപ്പ് പോരും ഭരണ വിരുദ്ധ വികാരവും നേതാക്കളുടെ കൊഴിഞ്ഞുപോക്കും ബിജെപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ബസവ രാജ ബൊമ്മെക്കെതിരായ നീക്കങ്ങളും പാര്‍ട്ടിയില്‍ സജീവമാണ്. പ്രമുഖ വിഭാഗമായ ലിംഗായത്ത് സമുദായത്തെ കൂടെ നിര്‍ത്താന്‍ മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയെ രംഗത്തിറക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. എന്നാല്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് പ്രതിഛായ നഷ്ടപ്പെട്ട യെദിയൂരപ്പയില്‍  വലിയൊരു വിഭാഗം നേതാക്കള്‍ക്ക് പ്രതീക്ഷയില്ല. ഇതെല്ലാം കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ആകെ 224 സീറ്റുകളിലേക്കാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 10-ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മിക്ക സര്‍വ്വേ ഫലങ്ങളും കോണ്ഗ്രസ് വിജയമാണ് പ്രവചിക്കുന്നത്. മെയ് 13 നാണ് ഫലം പ്രഖ്യാപിക്കുക.  

Contact the author

National Desk

Recent Posts

National Desk 14 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More