തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതല്ല, അത് പുറത്തുപറഞ്ഞതാണ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയതത്രേ- ആസാദ് മലയാറ്റില്‍

ശമ്പളം ലഭിക്കാത്തതിനെതിരെ പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി ആസാദ് മലയാറ്റില്‍. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതല്ല, അത് പുറത്തുപറഞ്ഞതാണ് സര്‍ക്കാരിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചതെന്ന് ആസാദ് പരിഹസിച്ചു. വീടുപുലര്‍ത്താന്‍ ഒരു സ്ത്രീ എന്തുമാത്രം കഷ്ടപ്പെടുന്നുവെന്ന് ഓര്‍മ്മിപ്പിക്കുകയായിരുന്നു വനിതാ കണ്ടക്ടറെന്നും അവരെ സ്ഥലംമാറ്റിയത് എന്തിനാണെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നും ആസാദ് മലയാറ്റില്‍ പറഞ്ഞു. തൊഴിലാളി പക്ഷമെന്ന് അവകാശപ്പെടുന്ന സര്‍ക്കാരിന് തൊഴിലാളിദ്രോഹ നടപടിയില്‍ ലജ്ജയില്ലേ എന്നും അദ്ദേഹം ചോദിച്ചു.

ആസാദ് മലയാറ്റിലിന്റെ കുറിപ്പ്‌

കെ എസ് ആർ ടി സിയുടെ കഥ നമുക്കറിയാം. ശമ്പളം അനിശ്ചിതമായി വൈകാറുണ്ട്. തൊഴിലാളികൾ പ്രതിഷേധിക്കാറുമുണ്ട്. ഇത് അടുത്ത കാലത്തൊന്നും തീരാനുമിടയില്ല.

അതിനിടയിൽ ശമ്പളരഹിത ജോലിയാണ് താൻ ചെയ്യുന്നതെന്ന് ബാഡ്ജ് ധരിച്ചു ജോലി ചെയ്ത ഒരു വനിതാ കണ്ടക്ടറെ സ്ഥലംമാറ്റി ഉത്തരവിറക്കിയതായി അറിഞ്ഞു. സർക്കാറിന്റെ  അഭിമാനത്തിന് ക്ഷതമേറ്റത്രെ! തൊഴിലാളികൾക്ക് ശമ്പളം നൽകാത്തത് അഭിമാനത്തെ മുറിവേൽപ്പിച്ചില്ല! അതു പുറത്ത് പറഞ്ഞത് ക്ഷീണമായി.

വീടുപുലർത്താൻ ഒരു സ്ത്രീ എന്തുമാത്രം കഷ്ടപ്പെടുന്നുവെന്ന് ഓർമ്മപ്പെടുത്തുകയായിരുന്നു ആ വനിതാകണ്ടക്ടർ. പൊതുസമൂഹത്തിനു മുന്നിൽ, യാത്രയുടെ സൗകര്യത്തിലും ആനന്ദത്തിലും ഓർക്കപ്പെടാതെ പോകരുത് ഈ ജീവിതസമരമെന്ന് അവർക്കു തോന്നി. അത് തൊഴിലാളിയുടെയും സ്ത്രീയുടെയും ചൂഷണം ചെയ്യപ്പെടുന്ന അനേകരുടെയും സമരശബ്ദമാണ്.

അവരെ സ്ഥലം മാറ്റിയതെന്തിനെന്ന് അധികൃതർ വ്യക്തമാക്കണം. തൊഴിലാളി വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ നിലപാട് ആരുടേതാണ്? ശമ്പളം കൊടുക്കാതെ തൊഴിലെടുപ്പിക്കുന്ന കുറ്റത്തിന് ആർക്കെതിരെയും നടപടിയില്ലേ?  തൊഴിലാളിപക്ഷമെന്ന് അവകാശപ്പെടുന്ന സർക്കാറിന് തൊഴിലാളിദ്രോഹ നടപടിയിൽ ലജ്ജയില്ലേ?

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More
Web Desk 1 day ago
Social Post

ഭർത്താവിനെ കാലുകൊണ്ട് തീറ്റിക്കുന്ന 'തരു' സ്ത്രീകള്‍

More
More
Web Desk 1 day ago
Social Post

'മുസ്ലീങ്ങള്‍ രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികള്‍'; മന്‍മോഹന്‍ സിംഗ് പറഞ്ഞതും മോദി വളച്ചൊടിച്ചതും

More
More
Web Desk 1 day ago
Social Post

സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

More
More
Web Desk 3 days ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 5 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More