പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ധാരാളം നേതാക്കളും അവസരങ്ങളുമുണ്ട്- മുന്‍ പ്രധാനമന്ത്രി ദേവഗൌഡ

ബംഗളുരു: രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ധാരാളം അവസരങ്ങളും മികച്ച നേതാക്കളുമുണ്ട് എന്ന് മുന്‍ പ്രധാനമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി ദേവഗൌഡ പറഞ്ഞു. ബംഗളുരുവില്‍ പി ടി ഐയോട് സംസാരിക്കുകയായിരുന്നു മുന്‍ പ്രധാനമന്ത്രി. രാഹുല്‍ ഗാന്ധിയെ ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടി നിര്‍ഭാഗ്യകരമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്- ദേവഗൌഡ പറഞ്ഞു.

കര്‍ണാടക സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ പരാമര്‍ശിച്ച എച്ച് ഡി ദേവഗൌഡ, ആദ്യം അവര്‍ സ്വന്തം വീട്ടിലെ കാര്യങ്ങളില്‍ അടുക്കും ചിട്ടയും വരുത്തട്ടെ എന്ന് പരിഹസിച്ചു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ ഡി യു വിനു മികച്ച സാധ്യതയാണ് ഉള്ളത് എന്ന് പറഞ്ഞ മുന്‍ പ്രധാനമന്ത്രി മറിച്ചുള്ള പ്രചാരണങ്ങളെല്ലാം തെറ്റാണെന്നും അവകാശപ്പെട്ടു. എന്നാല്‍ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം 2024 ലെ ലോക്സഭാ തെരഞ്ഞടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി നിരീക്ഷിച്ചു.

കര്‍ണാടക സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഭരണകക്ഷിയായ ബിജെപിയും തമ്മിലാണ് മത്സരമെന്നാണ് പൊതുവില്‍ നിരീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ജെ ഡി യു മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും സമഗ്ര വികസനത്തിന്റെ പേരിലാണ് പാര്‍ട്ടി വോട്ടുചോദിക്കുന്നത് എന്നും എച്ച് ഡി ദേവഗൌഡ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

Contact the author

National

Recent Posts

National Desk 12 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More