ധോണിയുടെ സൂപ്പര്‍ സിക്സ് ആഘോഷമാക്കി ആരാധകര്‍; വിഡിയോ വൈറല്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലെത്തിയ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കി ചെന്നൈ സൂപ്പര്‍ കിങ്ങ്സ് എം എസ് ധോണിയുടെ സൂപ്പര്‍ സിക്സ്. ഗുജറാത്തിനെതിരായ മത്സരത്തിൽ അവസാന ഓവറുകളിലാണ് ധോണി ബാറ്റിങ്ങിന് ഇറങ്ങിയത്. 20–ാം ഓവറിൽ ജോഷ്വ ലിറ്റിലിന്‍റെ പന്താണ് ധോണി ഗാലറിയിലേക്ക് അടിച്ചത്. ഈ സിക്സ് ധോണിയുടെ ആരാധകര്‍ ആഘോഷമാക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി 200 സിക്‌സുകള്‍ തികയ്‌ക്കുന്ന ആദ്യ താരമായി എം എസ് ധോണി മാറി. വെറും നാല് താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ ഏതെങ്കിലുമൊരു ടീമിനായി ഇരുനൂറോ അതിലധികമോ സിക്‌സറുകള്‍ നേടിയിട്ടുള്ളൂ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ക്രിസ് ഗെയ്‌ലും(239), എ ബി ഡിവില്ലിയേഴ്‌സും(238), മുംബൈ ഇന്ത്യന്‍സിനായി കെയ്‌റോണ്‍ പൊള്ളാര്‍ഡ്(223), ആര്‍സിബിയുടെ തന്നെ വിരാട് കോലി(218) എന്നിവരാണ് മുമ്പ് ഒരു ടീമിനായി 200 അതിലധികമോ ഐപിഎല്‍ സിക്‌സുകള്‍ മുമ്പ് നേടിയിട്ടുള്ളത്.

Contact the author

Sports Desk

Recent Posts

Sports Desk 2 weeks ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 3 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 3 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More
Sports Desk 3 months ago
Cricket

ധോണി ഒറ്റക്കാണല്ലോ കളിച്ചതും കപ്പ്‌ നേടിയതും; പരിഹാസവുമായി ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 3 months ago
Cricket

തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് 100 ശതമാനം പിഴ ചുമത്തി ഐസിസി

More
More
Sports Desk 4 months ago
Cricket

ധോണിയെ ഇങ്ങനെ കാണുമ്പോള്‍ എന്‍റെ ഹൃദയം തകരുന്നു - ഇര്‍ഫാന്‍ പത്താന്‍

More
More