സ്വകാര്യതയില്‍ ആശങ്ക; ചാറ്റ് ജിപിടി നിരോധിച്ച് ഇറ്റലി

റോം: ഇറ്റലിയില്‍ ചാറ്റ് ജിപിടി ചാറ്റ് നിരോധിച്ചു. സ്വകാര്യത സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നതിനാലാണ് ചാറ്റ് ജിപിടി നിരോധിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐയെ സംബന്ധിച്ച് ഉടനടി അന്വേഷിക്കുമെന്നും ഇറ്റാലിയന്‍ ഡാറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി അറിയിച്ചു. തെറ്റായ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ടെന്നും വ്യക്തിഗത വിവരങ്ങളുടെ ശേഖരണവും സംഭരണവും നടത്തുകയും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അനുയോജ്യമല്ലാത്ത വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2022 നവംബറില്‍ അവതരിപ്പിക്കപ്പെട്ട ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭാഷാ മോഡലാണ് ചാറ്റ് ജിപിടി. മൈക്രോസോഫ്റ്റിന് പ്രധാന നിക്ഷേപമുള്ള ഓപ്പണ്‍ എഐ എന്ന യുഎ എന്ന യുഎസ് കമ്പനിയാണ് ഇതിന്റെ നിര്‍മാതാക്കള്‍. ചോദ്യങ്ങള്‍ക്ക് മനുഷ്യ സമാനമായ രീതിയില്‍ എഴുതി മറുപടി നല്‍കാന്‍ കഴിവുള്ള ഈ നിര്‍മിതബുദ്ധിയ്ക്ക് വിവിധ ശൈലികളില്‍ കവിതകളും, ലേഖനങ്ങളും കഥകളും കത്തുകളും ഉള്‍പ്പെടെ എഴുതാന്‍ സാധിക്കും. 

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 3 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 3 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More