പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ യുവതിയെ കൈയ്യേറ്റം ചെയ്ത 5 പേരെ അറസ്റ്റ് ചെയ്തു

എറണാകുളം പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ യുവതിയെ കൈയ്യേറ്റം ചെയ്ത 5 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെല്ലാം സ്ത്രീകളാണ്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ കൈയ്യേറ്റം ചെയ്തവരെയാണ് അറസ്റ്റ് ചെയ്തത്. ആതിര എന്ന യുവതിയെയാണ് കൈയ്യേറ്റം ചെയ്തത്.  അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഡോ. മല്ലിക, സരള പണിക്കർ, സി.വി. സജിനി, പ്രസന്ന ബാഹുലയൻ, ബിനി സുരേഷ്, എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം നോർത്ത് വനിതാ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21-നാണ് സംഭവം. പാവക്കുളം ക്ഷേത്രത്തിന് സമീപം വിശ്വഹിന്ദു പരിഷത്തിന്റെ ഓഡിറ്റോറിയത്തിലാണ് ജനജാഗരണ സമിതി പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാൻ മാതൃസംഗമം വിളിച്ചു ചേർത്തത്.

ബിജെപി നേതാവ്  പ്രസംഗിക്കുന്നതിനിടെ  ആതിര സംശയങ്ങൾ ഉന്നയിച്ച് എഴുന്നേൽക്കുകയായിരുന്നു.  മറ്റു സ്ത്രീകൾ ഇവരെ തടയുകയും ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. തുർന്നാണ് ആതിരയെ കൈയ്യേറ്റം ചെയ്തത്. അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More