സ്പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണമടഞ്ഞത് - 288 പേര്‍
മാഡ്രിഡ്: സ്പെയിനില്‍ കോവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വലിയ തോതില്‍ കുറഞ്ഞു. 288 പേരാണ് മരിച്ചത്. ഇന്നലെ 422 പേരാണ് മരിച്ചത്.ഇതോടെ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 23,190 ആയി. കോവിഡ് -19 മരണനിരക്ക് ചെറിയ ചാഞ്ചാട്ടങ്ങളോടെ താഴ്ന്ന നിലയില്‍ സ്ഥിരത നിലനിര്‍ത്തുന്ന ലക്ഷണമാണ് സ്പെയിന്‍ പൊതുവില്‍ കാണിക്കുന്നത്.
രോഗീ നിരക്കില്‍ കുറവ്
രോഗീ വര്ദ്ധനവിലും കുറവുതന്നെയാണ് സ്പെയിനില്‍ കുറച്ചു ദിവസങ്ങളിലായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ നിരക്കനുസരിച്ച് 2,870 പേര്‍ക്കാണ് സ്പെയിനില്‍ കോവിഡ് -19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ സംബന്ധിച്ചു കുറഞ്ഞ രോഗീ സ്ഥിരീകരണമായാണ് കണക്കാക്കപ്പെടുന്നത്. സ്പെയിനില്‍ ഇതുവരെ 2,26,629 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.