'ശൂര്‍പ്പണഖ' പരാമര്‍ശത്തില്‍ മോദിക്കെതിരെ മാനനഷ്ടക്കേസ് നല്‍കും, കോടതികളുടെ വേഗത കാണട്ടെ- രേണുക ചൗധരി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ താന്‍ മാനനഷ്ടക്കേസ് നല്‍കുമെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേണുക ചൗധരി. തന്നെ നരേന്ദ്രമോദി പാര്‍ലമെന്റില്‍വെച്ച് ശൂര്‍പ്പണഖ എന്ന് വിളിച്ച് അധിക്ഷേപിച്ചു എന്നാണ് രേണുകാ ചൗധരിയുടെ ആരോപണം. 'വര്‍ഗബോധമില്ലാത്ത ഈ പൊങ്ങച്ചക്കാരന്‍ എന്നെ പാര്‍ലമെന്റില്‍വെച്ച് ശൂര്‍പ്പണഖ എന്നാണ് വിളിച്ചത്. അദ്ദേഹത്തിനെതിരെ ഞാന്‍ മാനനഷ്ടക്കേസ് കൊടുക്കും. ഇനി എത്ര വേഗത്തില്‍ കോടതികള്‍ പ്രവര്‍ത്തിക്കും എന്ന് നോക്കാം'- രേണുക ചൗധരി ട്വീറ്റ് ചെയ്തു. മോദിയുടെ പാര്‍ലമെന്റ് പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് ട്വീറ്റ്. മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ  സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രണ്ടുവര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചതിനുപിന്നാലെയാണ് രേണുകയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2018 ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. പ്രതിപക്ഷ ബഹളത്തിനിടെ പ്രധാനമന്ത്രി രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു. അന്ന് സഭാധ്യക്ഷനായ വെങ്കയ്യ നായിഡുവിന്റെ ശാസനയെ രേണുക ചൗധരി ചിരിച്ചുതളളി. അപ്പോള്‍ 'രേണുകാജിയെ ഒന്നും പറയരുത്. രാമായണം സീരിയലിനുശേഷം ആദ്യമായാണ് ഇത്തരമൊരു ചിരി കേള്‍ക്കുന്നത്' എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതുകൊണ്ട് ഉദ്ദേശിച്ചത് ശൂര്‍പ്പണഖയെയാണ് എന്നാണ് രേണുകാ ചൗധരിയുടെ ആരോപണം. അതേസമയം, നരേന്ദ്രമോദി ശൂര്‍പ്പണഖ എന്ന വാക്ക് പരാമര്‍ശിച്ചിട്ടില്ലെന്നും പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയുടെ  പേരില്‍ കോടതിയിലേക്ക് പോകാനാവില്ലെന്നുമാണ് ട്വീറ്റിനുതാഴെ വരുന്ന കമന്റുകള്‍.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 14 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More