കൊച്ചി: പങ്കാളിയുമായി വേര്‍പിരിയുന്നുവെന്ന് നടന്‍ വിനായകന്‍. സാമൂഹിക മാധ്യമായ ഫേസ്ബുക്കിലൂടെയാണ് വിനായകന്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എന്തുകൊണ്ടാണ് വേര്‍പിരിയുന്നതെന്ന് പറയാന്‍ നടന്‍ തയ്യാറായിട്ടില്ല. 'ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള, എല്ലാ ഭാര്യഭർത്തൃ ബന്ധങ്ങളും, നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി’, എന്നാണ് വിനായകൻ വീഡിയോയിൽ പറഞ്ഞത്. നടന്‍റെ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്ന വിനായകന്‍ പലപ്പോഴും വിവാദങ്ങളില്‍ ചെന്ന് ചാടാറുണ്ട്. ഒരുത്തീ' സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തിൽ മാധ്യമപ്രവർത്തകയോട് നടത്തിയ ലൈംഗിക പരാമർശമാണ് അടുത്തിടെ വിവാദത്തിന് വഴിവെച്ചത്. അതേസമയം, മലയാളത്തില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത വിനായകന്‍ രജനികാന്ത് നായകനാവുന്ന ജയിലര്‍ എന്ന സിനിമയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.