മുംബൈ: ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന സെലിബ്രറ്റിയായി ക്രിക്കറ്റ് താരം വീരാട് കോഹ്ലി. തൊട്ടുപിന്നില്‍ ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയാണുള്ളത്. 241മില്യൺ ഫോളോവേഴ്സ് ആണ് കോഹ്ലിക്കുള്ളത്. ക്രിക്കറ്റ് ലോകത്തും ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫോളോവേഴ്സ് ഉള്ളതും വിരാട് കോഹ്ലിക്കാണ്. 85.7 മില്യൺ പേരാണ് പ്രിയങ്കാ ചോപ്രയെ പിൻതുടരുന്നത്. 79.4 മില്യൺ ഫോളോവേഴ്സുമായി ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് മൂന്നാം സ്ഥാനത്ത്. പുതിയ കാണക്കനുസരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യപത്തില്‍ ഇടം പിടിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെന്നിന്ത്യന്‍ താരങ്ങളാരും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള വനിതയെന്ന ബഹുമതി സ്വന്തമാക്കിയിരിക്കുന്നത് പോപ് ഗായിക സലീന ഗോമസാണ്. 4000 മില്ല്യൺ ആളുകളാണ് സെലീനയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. പോപ് താരം കൈലി ജെന്നറെ മറികടന്നാണ് സലീന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ഫുട്ബോള്‍ താരങ്ങളായ റൊണാള്‍ഡോയ്ക്കും മെസ്സിക്കും ശേഷം ഏറ്റവും അധികം ആളുകള്‍ പിന്തുടരുന്ന മൂന്നാമത്തെ വ്യക്തിയാണ് സലീന ഗോമസ്. റൊണാൾഡോയ്ക്ക് 563 ദശലക്ഷം ഫോളോവേഴ്സും മെസ്സിക്ക് 443 ദശലക്ഷം ഫോളോവേഴ്സുമാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. 382 ദശലക്ഷം ഫോളോവേഴ്സാണ് കെയ്ലി ജെന്നറിനുള്ളത്.