ഭൂചലനം: അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലുമായി 11 മരണം; നിരവധി ആളുകള്‍ക്ക് പരിക്ക്

ഇസ്ലമാബാദ്: ഇന്നലെ രാത്രി അഫ്ഗാനിസ്ഥാനും പാകിസ്ഥാനിലുമുണ്ടായ ഭൂചലനത്തില്‍ 11 പേര്‍ മരണപ്പെട്ടു. പാകിസ്താനിലെ സ്വാത് താഴ്വരയില്‍ നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റു. അഫ്ഗാനിലെ ഹിന്ദു കുഷ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്‌. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടിരുന്നു. ഡൽഹിയിൽ ഇന്നലെ രാത്രി 10.20നുണ്ടായ ഭൂചലനം മൂന്ന് സെക്കന്ഡ് നീണ്ടുനിന്നു. ജമ്മുകശ്മീരിലാണ് ഏറ്റവും കൂടുതല്‍ പ്രകമ്പനം അനുഭവപ്പെട്ടത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഇന്ത്യയില്‍ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാകിസ്ഥാനില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് വിള്ളലുകള്‍ സംഭവിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തുര്‍ക്ക്‌മെനിസ്ഥാന്‍, കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ചൈന,  കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 

Contact the author

National Desk

Recent Posts

Web Desk 1 hour ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More