തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ പുതിയ 19 ജില്ലകള്‍ കൂടി പ്രഖ്യാപിച്ച് രാജസ്ഥാന്‍

ജയ്പൂര്‍: സംസ്ഥാനത്ത് പുതിയ 19 ജില്ലകള്‍ കൂടി പ്രഖ്യാപിച്ച് രാജസ്ഥാന്‍. അനൂപ്ഗഢ്, ബലോത്ര, ബീവാര്‍, കെക്രി, ദീഗ്, ദീദ്വാന കുചമാന്‍, ദുഡു, ഗംഗാപൂര്‍ സിറ്റി, ജയ്പൂര്‍ നോര്‍ത്ത്, ജയ്പൂര്‍ സൗത്ത്, ജോധ്പൂര്‍ ഈസ്റ്റ്, ജോധ്പൂര്‍ വെസ്റ്റ്, കൊത്പുട്‌ലി ബെഹ്‌റോര്‍, ഖേര്‍ത്തല്‍, നീം കാ താന, ഫലോഡി, സലൂംബര്‍, സഞ്ചോര്‍, ഷാഹ്പുര എന്നിവയാണ് സംസ്ഥാനത്തെ പുതിയ ജില്ലകള്‍. നേരത്തെ 33 ജില്ലകളാണ് രാജസ്ഥാനിലുണ്ടായിരുന്നത്. പുതിയ ജില്ലകള്‍ കൂടി വരുന്നതോടെ സംസ്ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 52 ആകും. പതിനഞ്ചുവര്‍ഷങ്ങള്‍ക്കുശേഷമാണ് സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിക്കുന്നത്. 

കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുടെ ദീര്‍ഘകാലമായുളള ആവശ്യം പരിഗണിച്ചാണ് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. 'രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാന്‍. പല ജില്ലകളിലും അവയുടെ ആസ്ഥാനങ്ങളും സ്ഥലങ്ങളും തമ്മില്‍  നൂറുകിലോമീറ്ററിലധികം ദൂരമുണ്ട്. ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലെത്താന്‍ സാധിക്കുന്നില്ല. ഇത് അവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. ജില്ലകള്‍ ചെറുതാവുമ്പോള്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ലഭ്യമാവുകയും സംസ്ഥാനത്തെ ക്രമസമാധാനനില കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യും'- അശോക് ഗെഹ്ലോട്ട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ വര്‍ഷം നവംബറിലോ ഡിസംബറിലോ ആയാണ് രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഗെഹ്ലോട്ട് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ചതെന്നാണ് ബിജെപിയുടെ ആരോപണം.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More