ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാന നൊബേലിന് പരിഗണിക്കുന്നുവെന്ന് താന്‍ പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് നൊബേല്‍ പുരസ്കാര കമ്മിറ്റിയംഗം അസ്ലെ തോജെ. 'ഞാന്‍ നൊബേല്‍ കമ്മിറ്റിയുടെ ഡെപ്യൂട്ടി ലീഡറാണ്. എന്റെ പേരില്‍ ഒരു വ്യാജവാര്‍ത്ത പ്രചരിക്കുന്നുണ്ട്. വ്യാജ വാര്‍ത്തകളെ ആ പ്രാധാന്യത്തോടെ കണ്ടാല്‍ മതി. അവയ്ക്ക് അമിത പ്രാധാന്യം നല്‍കരുത്. അതിന് ഊര്‍ജ്ജം പകരുന്നതൊന്നും ചെയ്യരുത്. പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ നിഷേധിക്കുന്നു. അത് തികച്ചും വ്യാജമായ വാര്‍ത്തയാണ്'- അസ്ലെ തോജെ പറഞ്ഞു.
'ഇന്ത്യയുടെ ഇടപെടല്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ റഷ്യയെ ബോധ്യപ്പെടുത്താന്‍ സഹായിച്ചു. ഇന്ത്യ മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്താതെ സൗഹൃദത്തിലൂന്നി അവരുടെ നിലപാട് വ്യക്തമാക്കുന്ന രാജ്യമാണ്. ഈ രീതി ലോകരാഷ്ട്രങ്ങള്‍ പിന്തുടരേണ്ടതാണ്. ലോകത്തെ ഏത് നേതാവിനും നൊബേല്‍ പുരസ്കാരത്തിനായി ആഗ്രഹിക്കാം. ഏത് നേതാവും ലോകസമാധാനത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. പ്രവൃത്തി നടക്കുമ്പോള്‍ ലോകം പിന്നാലെ വരും'-എന്നായിരുന്നു ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അസ്ലെ തോജെ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തുടര്‍ന്നാണ് ദേശീയമാധ്യമങ്ങളിലടക്കം മോദി സമാധാനത്തിനുളള നൊബേല്‍ പുരസ്കാര പരിഗണനയില്‍ എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ നൊബേല്‍ സമിതിയുടെ ഡെപ്യൂട്ടി ലീഡര്‍ എന്ന നിലയ്ക്കല്ല തന്റെ ഇന്റര്‍നാഷണല്‍ പീസ് ആന്‍ഡ് അണ്ടര്‍സ്റ്റാന്‍ഡിംഗ് ഡയറക്ടര്‍ എന്ന നിലയ്ക്കാണ് തന്റെ ഇന്ത്യാ സന്ദര്‍ശനമെന്ന് അസ്ലെ തോജെ പറഞ്ഞു.