'ഞങ്ങള്‍ക്കുവേണം ഈ നേതാവിനെ'; കോഴിക്കോട്ട് മുരളീധരനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍

കോഴിക്കോട്: കോഴിക്കോട്ട് കെ മുരളീധരനെ പിന്തുണച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍. 'നിങ്ങള്‍ക്കുവേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു, ഞങ്ങള്‍ക്കുവേണം ഈ നേതാവിനെ'- എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡുകളാണ് കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് പോരാളികള്‍ എന്നും ഫ്‌ളക്‌സില്‍ എഴുതിയിട്ടുണ്ട്. കെ മുരളീധരന് പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരില്‍ കെപിസിസി അധ്യക്ഷന്റെ മുന്നറിയിപ്പ് നോട്ടീസ് ലഭിച്ചിരുന്നു. അതിനുപിന്നാലെ താനിനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കുന്നില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ പശ്ചാത്തലത്തിലാണ് മുരളീധരനെ അനുകൂലിച്ചുളള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്. 

പാര്‍ട്ടിക്കെതിരെ പരസ്യവിമര്‍ശനം നടത്തിയതിനാണ് കെ മുരളീധരനും എംകെ രാഘവനും കെപിസിസി നേതൃത്വം നോട്ടീസ് നല്‍കിയത്. പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് എംകെ രാഘവന് നല്‍കിയത്. പ്രസ്താവനകള്‍ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണ് കെ മുരളീധരന് ലഭിച്ച നോട്ടീസില്‍ പറയുന്നത്. അതിനുപിന്നാലെ തനിക്ക് നോട്ടീസ് നല്‍കിയത് ബോധപൂര്‍വ്വം അപമാനിക്കാനാണെന്നും ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും മത്സരിക്കാന്‍ താനില്ലെന്നും മുരളീധരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന രീതിയാണ് പാര്‍ട്ടിക്കുളളതെന്നാണ് എംകെ രാഘവന്‍ പൊതുവേദിയില്‍ പറഞ്ഞത്. സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണം എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും പാര്‍ട്ടിയില്‍ വിയോജിപ്പും വിമര്‍ശനവും നടത്താന്‍ പറ്റാത്ത സ്ഥിതിയാണുളളതെന്നും എം കെ രാഘവന്‍ പറഞ്ഞിരുന്നു. രാഘവന്റെ പരാമര്‍ശം വിവാദമായതോടെ പിന്തുണയുമായി മുരളീധരന്‍ രംഗത്തെത്തി. അദ്ദേഹം പറഞ്ഞത് പ്രവര്‍ത്തകരുടെ പൊതുവികാരമാണെന്നും വിമര്‍ശനത്തില്‍ തെറ്റില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഇതോടെയാണ് നേതൃത്വം ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More