ഫ്രാന്‍സില്‍ 24 മണിക്കൂറിനുള്ളില്‍ 329 മരണം, മരണനിരക്ക് കുറയുന്നു

പാരിസ് :  ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടവരുടെ എണ്ണം 329. ഇന്നലെയിത് (ശനി) 389 ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 400 നും 300 നും ഇടയില്‍ സ്ഥിരത കൈവരിക്കുന്ന നിലയാണ് കാണുന്നത്. ഇത് പൊതുവില്‍ ശുഭപ്രതീക്ഷയാണ് നല്‍കുന്നത്.

ഫ്രാന്‍സില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 22,616 ആയി.1,61,488 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലി ,സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ടു പിറകെയായിരുന്ന ഫ്രാന്‍സ് മൊത്തം മരണസംഖ്യയില്‍, സ്പെയിനിനൊപ്പം എത്തിനില്‍ക്കുകയാണ്.

രോഗീ വര്‍ദ്ധന

രോഗീവര്‍ദ്ധനവിലും ഇറ്റലി, സ്പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ തന്നെ ഉയര്‍ന്നു നില്‍ക്കുകയാണ് ഫ്രാന്‍സും. 1,61,488 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ 1,95,351പേര്‍ക്കും സ്പെയിനില്‍ 2,23,759 പേര്‍ക്കും ജര്‍മ്മനിയില്‍ 1,56,513 പേര്‍ക്കും ബ്രിട്ടനില്‍ 1,48,377 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More