ഷാഫി തോല്‍ക്കുമെന്ന് പറയാന്‍ ഷംസീര്‍ പ്രവാചകനൊന്നുമല്ലല്ലോ- കെ സുധാകരന്‍

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംഎല്‍എ അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഷാഫി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് പറയാന്‍ ഷംസീര്‍ പ്രവാചകനൊന്നുമല്ലല്ലോ എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. ഷംസീര്‍ പറയുന്നത് കേള്‍ക്കാന്‍ ആരുണ്ടെന്ന് തങ്ങള്‍ക്കും സിപിഎമ്മുകാര്‍ക്കും അറിയാമെന്നും കെ സുധാകരന്‍ പറഞ്ഞു. സ്പീക്കറുടെ കസേരയിലാണ് ഇരിക്കുന്നതെന്ന് ഷംസീര്‍  മറന്നുപോകുന്നുവെന്നും ഒരു എംഎല്‍എ അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് പറയാന്‍ സ്പീക്കര്‍ക്ക് എന്ത് അവകാശമാണുളളതെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്.

നിയമസഭയില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് സ്പീക്കര്‍ ഓരോരുത്തരുടെയും പേരെടുത്തുവിളിച്ച് താക്കീത് ചെയ്തത്. ടി ജെ വിനോദ്, റോജി എം ജോണ്‍, സനീഷ് കുമാര്‍ ജോസഫ്, സി ആര്‍ മഹേഷ് എന്നിവരുടെ പേരുകള്‍ വിളിച്ചശേഷം എറണാകുളത്തെയും കരുനാഗപ്പളളിയിലെയും അങ്കമാലിയിലെയും ചാലക്കുടിയിലെയും ജനങ്ങളിത് കാണുന്നുണ്ടെന്നും കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ചവരാണ്, വെറുതെ ഇമേജ് കളയണ്ട എന്നുമാണ് ഷംസീര്‍ പറഞ്ഞത്. ഷാഫി പറമ്പില്‍ പാലക്കാട് തോല്‍ക്കുമെന്ന് പലതവണ പറഞ്ഞ സ്പീക്കര്‍ ബാനറുയര്‍ത്തി പ്രതിഷേധിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടിവരുമെന്നും പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്ത തവണ താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും മത്സരിച്ചാല്‍ ജയിപ്പിക്കണോ വേണ്ടയോ എന്ന് പാലക്കാട്ടെ ജനങ്ങള്‍ തീരുമാനിക്കുമെന്നുമാണ് ഷാഫി പറമ്പില്‍ പ്രതികരിച്ചത്. 'സ്പീക്കര്‍ സ്പീക്കറുടെ ജോലി ചെയ്യണം. ഞാന്‍ തോറ്റിട്ട് അവിടെ ആരാണ് ജയിക്കേണ്ടത് എന്നുകൂടി അദ്ദേഹം ആലോചിച്ച് നോക്കണം. ഞങ്ങള്‍ കസേര തല്ലിപ്പൊളിക്കുകയോ കംപ്യൂട്ടര്‍ എടുത്തെറിയുകയോ ചെയ്തിട്ടില്ല. മൈക്കും കേടുവരുത്തിയിട്ടില്ല. പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും പറയാനുളള കാര്യങ്ങള്‍ പറയുകയും ചെയ്തിട്ടുണ്ട്. അവനവന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ ആര്‍ജ്ജവമില്ലാത്തതാണ് ഏറ്റവും വലിയ പരാജയമെന്ന് സ്പീക്കര്‍ തിരിച്ചറിയണം'- എന്നും ഷാഫി പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 6 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More