ബ്രഹ്മപുരത്ത് മാലിന്യം ഡംപ് ചെയ്യുന്നത് അവസാനിപ്പിക്കണം - തോമസ്‌ ഐസക്ക്

ബ്രഹ്മപുരത്ത് മാലിന്യം ഡംപ് ചെയ്യുന്നത് എന്നത്തേക്കുമായി അവസാനിപ്പിക്കണമെന്ന് മുന്‍ ധനമന്ത്രി തോമസ്‌ ഐസക്. മറ്റു പ്രദേശങ്ങളിലെപ്പോലെ ഉറവിട മാലിന്യസംസ്കരണരീതി യുദ്ധകാലാടിസ്ഥാനത്തിൽ കൊച്ചിയിലും നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പൂര്‍ണരൂപം 

എന്തുകൊണ്ട് ബ്രഹ്മപുരത്തു മാത്രം തീ? എന്തുകൊണ്ട് കേരളത്തിലെ മറ്റ് 29 ലെഗസി ഡംപിഗ് യാർഡുകളിൽ മാലിന്യം കത്തുന്നില്ല? കാരണം വളരെ വ്യക്തമാണ്. ഈ ഡംപിഗ് യാർഡുകളിലേക്കുള്ള വേർതിരിക്കാത്ത മാലിന്യം നീക്കം 10 വർഷം മുമ്പ് അവസാനിപ്പിച്ചു. അവിടങ്ങളിലെല്ലാം ഏറിയും കുറഞ്ഞും ഉറവിട മാലിന്യസംസ്കരണരീതി അവലംബിച്ചു. എന്നാൽ ബ്രഹ്മപുരത്ത് വേർതിരിക്കാത്ത മാലിന്യങ്ങൾ കൊണ്ടുപോയി ഡംപ് ചെയ്യുന്ന പതിവ് തുടർന്ന്. കൊച്ചി കോർപ്പറേഷൻ മാത്രമല്ല, സമീപപ്രദേശത്തെ മുനിസിപ്പാലിറ്റികളും മാലിന്യങ്ങൾ ഇങ്ങോട്ടുതന്നെ കൊണ്ടുവന്നു. അതും വേർതിരിക്കാൻ മാലിന്യം. വരാൻ പോകുന്ന വേസ്റ്റ് എനർജി പ്ലാന്റിനെക്കുറിച്ചുള്ള അതിമോഹമാണ് ഇതിനു കാരണം. 

ഇനി എന്തുചെയ്യാം? ഉറവിട മാലിന്യസംസ്കരണമല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. ബ്രഹ്മപുരത്ത് മാലിന്യം ഡംപ് ചെയ്യുന്നത് എന്നത്തേക്കുമായി അവസാനിപ്പിക്കണം. മറ്റു പ്രദേശങ്ങളിലെപ്പോലെ ഉറവിട മാലിന്യസംസ്കരണരീതി യുദ്ധകാലാടിസ്ഥാനത്തിൽ കൊച്ചിയിലും നടപ്പാക്കണം.

ഒരു വാൽക്കഷണം:- കൊച്ചിയിലെ മാലിന്യസംസ്കരണത്തിൽ ഞാൻ എന്തോ പങ്കുവഹിക്കാൻ പോകുന്നൂവെന്നു പറഞ്ഞ് ഇന്ത്യൻ എക്സ്പ്രസിൽ വാർത്തയുണ്ട്. തികച്ചും അടിസ്ഥാനരഹിതമായിട്ടുള്ള വാർത്തയാണിത്. കൊച്ചിയിൽ മാത്രമല്ല, കേരളത്തിൽ എവിടെയും മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് പലരും എന്നെ സമീപിക്കാറുണ്ട്. കഴിയാവുന്ന ഉപദേശങ്ങളും സഹായങ്ങളും ചെയ്തുകൊടുക്കാറുണ്ട്. അതിനപ്പുറം കൊച്ചിലും ഒന്നുമില്ല.



Contact the author

Web Desk

Recent Posts

Web Desk 7 hours ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 7 hours ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More
Web Desk 1 day ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 1 day ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More
Web Desk 2 days ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 2 days ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More