വര്‍ഷങ്ങള്‍ക്ക് ശേഷം അത് സാധിച്ചിരിക്കുന്നു; രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സഞ്ജു സാംസണ്‍

Web Desk 11 months ago

ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. രജനികാന്തിനെ വീട്ടില്‍ പോയി സന്ദര്‍ശിച്ചുവെന്നും തന്‍റെ വലിയ ആഗ്രഹമാണ് സാധിച്ചതെന്നും സഞ്ജു സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. 'ഏഴാമത്തെ വയസ് മുതല്‍ രജനി ആരാധകനാണ്. ഒരു ദിവസം ഞാൻ രജനി സാറിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണുമെന്ന് എന്റെ മാതാപിതാക്കളോട് പറയുമായിരുന്നു.. ഒടുവിൽ 21 വർഷങ്ങൾക്ക് ശേഷം തലൈവർ എന്നെ ക്ഷണിച്ച ആ ദിവസം വന്നെത്തി', എന്നാണ് ഫോട്ടോ പങ്കുവെച്ച് സഞ്ജു സാംസൺ പറഞ്ഞു.

ജയിലര്‍ എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹൻലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. കന്നഡ സൂപ്പര്‍സ്റ്റായ ശിവ രാജ്‍കുമാറും ചിത്രത്തില്‍ ഒരു നിര്‍ണായക വേഷത്തിലുണ്ട്. രമ്യാ കൃഷ്‍ണനും 'ജയിലറി'ല്‍ കരുത്തുറ്റ കഥാപാത്രമായി എത്തുമെന്നാണ് റിപ്പോര്‍ട്ട്‌. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, നിലവിൽ ഐപിഎല്ലിനായുള്ള തയ്യാറെടുപ്പുകളിലാണ് രാജസ്ഥാൻ റോയൽസ് നായകൻ കൂടിയായ സഞ്ജു സാംസൺ. നേരത്തെ ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി ട്വന്റി മത്സരത്തിനിടെ സഞ്ജുവിന്റെ കൈമുട്ടിന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളും ഏകദിന പരമ്പരയും താരത്തിന് നഷ്ടമായിരുന്നു.

Contact the author

Web Desk

Recent Posts

Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
Movies

കാതലില്‍ മമ്മൂട്ടി അല്ലായിരുന്നെങ്കില്‍ കല്ലെറിയപ്പെടുമായിരുന്നു - ആര്‍ എസ് പണിക്കര്‍

More
More
Web Desk 2 months ago
Movies

'മമ്മൂട്ടി സാര്‍ പ്രചോദനം, എന്റെ 'ഓമന' ഏവരുടെയും ഹൃദയം കീഴടക്കി'- കാതലിനെക്കുറിച്ച് നടന്‍ സൂര്യ

More
More