പിണറായി വിജയന്‍ ചൈനസ്തുതി തിരുത്താന്‍ തയാറാവണം- വി ടി ബല്‍റാം

തിരുവനന്തപുരം: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന് വിപ്ലവാശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. ജനാധിപത്യമോ മനുഷ്യാവകാശങ്ങളോ ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളോ ഇല്ലാത്ത ഒരു ആണവശക്തി ആഗോള രാഷ്ട്രീയത്തിലെ ഒരു പ്രധാന ശബ്ദമായി ഉയര്‍ന്നുവരുന്നത് ഒട്ടും പ്രശംസനീയമായ കാര്യമല്ലെന്നും ഇന്ത്യ എന്ന രാഷ്ട്രത്തോടും അതിന്റെ ഭരണഘടനയോടും നിര്‍വ്യാജമായ കൂറും വിശ്വസ്ഥതയും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് ഉത്തരവാദിത്തപ്പെട്ട ഒരു അധികാരസ്ഥാനത്തിരിക്കുന്ന പിണറായി വിജയന്‍ ഈ ചൈനാ സ്തുതി തിരുത്താന്‍ തയാറാവണമെന്നും വി ടി ബല്‍റാം പറഞ്ഞു. 

'ഇന്ത്യയെ സംബന്ധിച്ച് നമുക്കെതിരെ മുന്‍പ് നേരിട്ട് യുദ്ധം ചെയ്തിട്ടുളള, ഇപ്പോഴും നമ്മുടെ അതിര്‍ത്തിക്കകത്തേക്ക് കടന്നുകയറുന്ന, നമ്മുടെ അയല്‍പ്പക്കത്ത്, നമുക്ക് ഏറ്റവും വലിയ സൈനിക, സാമ്പത്തിക സുരക്ഷാ ഭീഷണിയായി നിലനില്‍ക്കുന്ന ഒരു രാജ്യം ആഗോള രാഷ്ട്രീയത്തിലെ പ്രധാന ശബ്ദമായി മാറുന്നതില്‍ സന്തോഷിക്കുന്നത് ഒരു രാജ്യസ്‌നേഹിയുടെ മനോഭാവമല്ല. സ്വന്തം ജീവന്‍പോലും പണയംവെച്ച് ചൈനക്കെതിരെ ഇന്ത്യയുടെ അതിര്‍ത്തി കാക്കാന്‍ കാവല്‍നില്‍ക്കുന്ന നമ്മുടെ സൈനികരോടും അവരുടെ കുടുംബങ്ങളോടുമുളള അവഹേളനമാണ് പിണറായി വിജയന്റേത്'- വി ടി ബല്‍റാം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസമാണ് ഷീ ജിന്‍പിങ്ങ് ചൈനയുടെ പ്രസിഡന്റായി വീണ്ടും ചുമതലയേറ്റത്. 'പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഷീ ജിന്‍പിങ്ങിന് വിപ്ലവാശംസകള്‍. ആഗോള രാഷ്ട്രീയത്തിലെ പ്രധാന ശബ്ദമായി ചൈന ഉയര്‍ന്നുവന്നത് തീര്‍ച്ചയായും പ്രശംസനീയമായ കാര്യമാണ്. ചൈന കൂടുതല്‍ സമ്പന്നത കൈവരിക്കുന്നതിനുളള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ആശംസകള്‍' എന്നാണ് പിണറായി വിജയന്‍ ട്വീറ്റ് ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More