വീണ്ടും ഓസ്‌കാറില്‍ മുത്തമിട്ട് ഇന്ത്യ; 'ആര്‍ആര്‍ആറി'നും 'ദി എലിഫന്റ് വിസ്‌പേഴ്‌സി'നും പുരസ്‌കാരം

ലോസ് ഏഞ്ചല്‍സ്: 95-ാമത് ഓസ്‌കാര്‍ വേദിയില്‍ ഇന്ത്യയുടെ അഭിമാനമായി രണ്ട് ചിത്രങ്ങള്‍. മികച്ച ഡോക്യുമെന്ററി, ഒറിജിനല്‍ സോംഗ് എന്നീ വിഭാഗങ്ങളിലാണ് ഇന്ത്യക്ക് പുരസ്‌കാരം ലഭിച്ചത്. എംഎം കീരവാണിക്ക് രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് മികച്ച ഗാനത്തിനുളള ഓസ്‌കാര്‍ ലഭിച്ചു. ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് അവാര്‍ഡ്. മിറ്റ്‌സികി, ഡേവിഡ് ബൈര്‍ണ്‍ എന്നിവരുടെ 'ദിസ് ഈസ് ലൈഫ്', റിഹാന ടെംസ് എന്നിവരുടെ 'ലിഫ്റ്റ് മി അപ്പ്', ലേഡി ഗാഗയുടെ 'ഹോള്‍ഡ് മൈ ഹാന്‍ഡ്', ഡയാന വാരന്റെ 'അപ്ലോസ്' എന്നിവയെ പിന്‍തളളിയാണ് നാട്ടു നാട്ടു ഓസ്‌കാര്‍ പുരസ്‌കാരം നേടിയത്. 

എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകന്‍ കാലഭൈരവയും രാഹുല്‍ സിപ്ലിംഗഞ്ചും ചേര്‍ന്ന് പാടിയ ഗാനത്തിന്റെ വരികളെഴുതിയത് ചന്ദ്രബോസാണ്. കീരവാണിയും ചന്ദ്രബോസും ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഓസ്‌കാര്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നതായി കീരവാണി പറഞ്ഞു. ദി എലിഫന്റ് വിസ്‌പേഴ്‌സ് ആണ് ഓസ്‌കാര്‍ നേടിയ മറ്റൊരു ഇന്ത്യന്‍ ചിത്രം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മികച്ച ഡോക്യുമെന്ററി വിഭാഗത്തിലാണ് കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത എലിഫന്റ് വിസ്‌പേഴ്‌സ് പുരസ്‌കാരം നേടിയത്. മനുഷ്യനും മൃഗങ്ങളുമായുളള ആത്മബന്ധത്തിന്റെ കഥയാണ് ഡോക്യുമെന്ററി പറയുന്നത്. തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട ബൊമ്മന്‍ ബെല്ല ദമ്പതികള്‍ കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്. ഇവര്‍ വളര്‍ത്തുന്ന രഘു, അമ്മു എന്നീ ആനക്കുട്ടികളും ദമ്പതികളും തമ്മിലുളള ആത്മബന്ധമാണ് കഥയുടെ കേന്ദ്രബിന്ദു. കാര്‍ത്തികി ഗോണ്‍സാല്‍വസും നിര്‍മ്മാതാവ് ഗുനീത് മോംഗയുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. 

നാട്ടു നാട്ടു ഗാനത്തിന് എം എം കീരവാണിക്ക് നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലായിരുന്നു പുരസ്‌കാരം. ആന്ധ്രപ്രദേശിലെ സ്വാതന്ത്ര്യസമര സേനാനികളായിരുന്ന അല്ലൂരി സീതരാമരാജു, കൊമരം ഭീം എന്നിവരുടെ കഥ പറയുന്ന ചിത്രത്തില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്ത് ഒരുക്കിയ ചിത്രത്തില്‍ ആലിയാഭട്ടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 

Contact the author

National Desk

Recent Posts

National Desk 12 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 16 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More