എംവി ഗോവിന്ദന്റെ താത്വിക അവലോകനമല്ല, സ്വപ്നയെ നിയമപരമായി നേരിടുമോ എന്നാണ് അറിയേണ്ടത്- കെ സുധാകരന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ കട്ടുമുടിച്ച് ഉണ്ടാക്കുന്ന പണമാണ് സിപിഎം അവരുടെ കേസ് ഒതുക്കാന്‍ ഉപയോഗിക്കുന്നതെന്നും വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ താത്വിക അവലോകനമല്ല മറിച്ച് സ്വപ്നയെ നിയമപരമായി നേരിടാന്‍ നട്ടെല്ലുണ്ടോ എന്നാണ് അറിയേണ്ടതെന്നും കെ സുധാകരന്‍ പറഞ്ഞു. സ്വപ്‌നയുടെ വെളിപ്പെടുത്തലോടുകൂടി കേരളസമൂഹത്തിനു മുന്നില്‍ തൊലിയുരിഞ്ഞ് നില്‍ക്കുന്ന മുഖ്യമന്ത്രി ഇനിയും കൂടുതല്‍ അപഹാസ്യനാകാന്‍ നിന്നുകൊടുക്കണോ എന്ന് സ്വയം തീരുമാനിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.

'നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അന്നത്തെ യുഡിഎഫ് സര്‍ക്കാരിനുമെതിരെ ആരോപണം ഉന്നയിക്കാന്‍ വിവാദ നായികയ്ക്ക് പത്തുകോടിയാണ് സിപിഎം വാഗ്ദാനം ചെയ്തത്. ഇപ്പോള്‍ അവര്‍ മുപ്പത് കോടി നല്‍കാന്‍ തയാറായി നില്‍ക്കുകയാണ്. കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ കട്ടുമുടിച്ച പണമാണിത്. അനുസരിച്ചില്ലെങ്കില്‍ കൊല്ലുമെന്നാണ് ഭീഷണി. കൊന്നും കൊലവിളിച്ചുമുളള പാരമ്പര്യം അവര്‍ക്കുണ്ട്. സിപിഎം ഭരണത്തിനുകീഴില്‍ കേരളം ഒരു അധോലോകമായി മാറിയിരിക്കുന്നു'- കെ സുധാകരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സ്വപ്‌നാ സുരേഷിന്റെ ആരോപണം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും വിജേഷ് പിളള എന്നൊരാളെ തനിക്ക് അറിയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തിരക്കഥയുണ്ടാക്കുമ്പോള്‍ കെട്ടുറപ്പുളള കഥയുണ്ടാക്കണമെന്നും ആദ്യമിനിറ്റില്‍ തന്നെ പൊട്ടുന്ന തിരക്കഥയുണ്ടാക്കിയിട്ട് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു. 'സ്വപ്‌നക്കെതിരെ നടപടിയെടുക്കാന്‍ ധൈര്യമുണ്ടോ എന്നല്ലേ കെ സുധാകരന്‍ ചോദിച്ചത്. ആയിരം തവണ കേസ് കൊടുക്കും. നിയമപരമായ എല്ലാ വഴിയിലും അവരെ നേരിടും. ഇവരെയൊന്നും ആര്‍ക്കും പേടിയില്ല. ഇവരുടെയൊന്നും ശീട്ട് സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ആവശ്യമില്ല. എന്തോ വലുത് വരാനുണ്ട് എന്നാണല്ലോ സ്വപ്‌ന പറഞ്ഞത്. ഒന്നും  വരാനില്ല. എല്ലാം വന്നുകഴിഞ്ഞു'- എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 9 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More