പെണ്‍കുട്ടികളുടെ വേഷത്തെക്കുറിച്ച് സ്റ്റഡി ക്ലാസ് എടുക്കാന്‍ സിപിഎമ്മിനെ ഏല്‍പ്പിച്ചിട്ടുണ്ടോ? - കെ മുരളിധരന്‍

തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട സിപിഎം നേതാക്കളുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളിധരന്‍ എം പി. പെണ്‍കുട്ടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ക്ലാസ് എടുക്കാന്‍ സിപിഎമ്മിനെ ആരെങ്കിലും ഏല്‍പ്പിച്ചിട്ടുണ്ടോയെന്ന് കെ മുരളിധരന്‍ ചോദിച്ചു. സ്ത്രീയും പുരുഷനും ഒരുപോലെ ആണെന്ന് പറയുന്നവരാണ് ഇപ്പോള്‍ പെണ്‍കുട്ടികള്‍ സമരത്തിനിറങ്ങരുതെന്ന തരത്തില്‍ സംസാരിക്കുന്നത്. ആണിനെയും പെണ്ണിനെയും കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കാത്തവരല്ല കേരളത്തിലെ പോലീസെന്നും കെ മുരളിധരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാന്‍റും ഷര്‍ട്ടും ധരിച്ച് പെണ്‍കുട്ടികളെ ആണ്‍കുട്ടികളെ പോലെ സമരത്തിനിറക്കുന്നുവെന്നായിരുന്നു ഇ പി ജയരാജന്റെ വിവാദമായ പരാമര്‍ശം. ഇതിനെതിരെയാണ് മുരളിധരന്‍ വിമര്‍ശനമുന്നയിച്ചത്. അതേസമയം, ഇ പി ജയരാജന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രസ്താവനയാണ് ഇപി ജയരാജന്‍ നടത്തിയതെന്നും ഇതാണ് ഇപിയുടെ വനിതാദിന സന്ദേശമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടുമിട്ട് മുടി ക്രോപ്പ് ചെയ്ത് ആണ്‍കുട്ടികളെപ്പോലെ സമരത്തിനിറങ്ങി എന്ന ഇപി ജയരാജന്റെ പരാമര്‍ശത്തിനെതിരെ ഒരു വനിതാ സംഘടനയ്ക്കും പ്രതിഷേധമില്ലേ എന്നും അദ്ദേഹം ചോദിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More