ജസ്പ്രീത് ബുംറ 6 മാസത്തിനുള്ളില്‍ കളിക്കളത്തിലേക്ക് തിരികെ എത്തുമെന്ന് റിപ്പോര്‍ട്ട്‌

ഡല്‍ഹി: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ആറുമാസത്തിനുള്ളില്‍ കളിക്കളത്തിലേക്ക് തിരികെ എത്തിയെക്കുമെന്ന് റിപ്പോര്‍ട്ട്‌. ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ഓർത്തോപീഡിക് സർജൻ ഡോ. റൊവാൻ ഷോട്ടൻ്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയ വിജയകരമായതായി അധികൃതരെ ഉദ്ധരിച്ച് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. ഇതോടെ ബുംറ ഏകദിന ലോകകപ്പ്‌ മത്സരത്തിനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നടുവേദനയെ തുടര്‍ന്ന് 2022 സെപ്റ്റംബര്‍ മുതല്‍ ബുംറ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ സാഹചര്യത്തിലാണ് ബിസിസിഐ മെഡിക്കല്‍ ടീമും നാഷണല്‍ ക്രിക്കറ്റ് അക്കാദമി മാനേജര്‍മാരും ചേര്‍ന്നാണ് ബുംറയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയക്കെതിരായ ടി-20 പോരാട്ടത്തിലാണ് ബുംറ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഏഷ്യ കപ്പ്‌, ട്വന്റി 20 ലോകകപ്പ്, ബംഗ്ലാദേശ് പര്യടനം, ശ്രീലങ്കയ്ക്കും ന്യൂസിലന്‍ഡിനും എതിരായ പരമ്പരകളെല്ലാം ജസ്പ്രീത് ബുംറയ്ക്ക് നഷ്ടമായിരുന്നു. 

Contact the author

Sports Desk

Recent Posts

Sports Desk 6 hours ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 1 week ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 2 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 5 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 5 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More
Sports Desk 5 months ago
Cricket

ധോണി ഒറ്റക്കാണല്ലോ കളിച്ചതും കപ്പ്‌ നേടിയതും; പരിഹാസവുമായി ഹര്‍ഭജന്‍ സിംഗ്

More
More