മുംബൈ: മഹാരാഷ്ട്രയില്‍ വന്‍തോതിലാണ് കോവിഡ് -19 രോഗികള്‍ വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,00 ലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രധാനമായും മൂന്നു നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് എന്നാണ് നിഗമനം. മുംബൈയില്‍ മാത്രംരോരോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4 500 നടുത്തെത്തി. ഇതോടെ സംസ്ഥാനത്താകെ രോഗികളുടെ എണ്ണം 6,800 ലധികമായി.
മഹാരാഷ്ട്രയില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 300 കവിഞ്ഞു. മുംബൈയില്‍ മാത്രം 180 -ഓളം പേര്‍ മരണമടഞ്ഞിട്ടുണ്ട്. പുനയില്‍ 70 പേരും നാസിക്കില്‍ 20 പേരും മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഏഷ്യയിലെ ഏറ്റവും വലിയ ചേരി എന്നറിയപ്പെടുന്ന ധാരാവിയില്‍ 14 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.