പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമര്‍ശനം. പത്തനംതിട്ട ജില്ലാ എക്സിക്ക്യൂട്ടീവ് യോഗത്തിലാണ് കാനം രാജേന്ദ്രനെതിരെ വിമര്‍ശനമുയര്‍ന്നത്. നരേന്ദ്രമോദിയുടെ പ്രതിരൂപമാണ് കാനം രാജേന്ദ്രനെന്നും മോദിയുടെ ശൈലിയാണ് അദ്ദേഹം പിന്തുടരുന്നതെന്നുമാണ് വിമര്‍ശനം. പ്രതിപക്ഷ എംപിമാര്‍ക്ക് പ്രധാനമന്ത്രിയില്‍നിന്ന് ഉണ്ടാകുന്ന അതേ അനുഭവമാണ് കാനം രാജേന്ദ്രനെ കാണുമ്പോള്‍ പത്തനംതിട്ട ജില്ലയിലെ നേതാക്കള്‍ക്ക് ലഭിക്കുന്നതെന്നും ഇക്കാര്യത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ പാര്‍ട്ടി എന്ന നിലയില്‍ മുന്നോട്ടുപോകാനാവില്ലെന്നും കെ ഇ ഇസ്മായില്‍ പക്ഷത്തെ നേതാവ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പത്തനംതിട്ട ജില്ലയില്‍ സി പി ഐ നേതാക്കള്‍ക്കിടയില്‍ വിഭാഗീയത രൂക്ഷമായ പശ്ചാത്തലത്തിലാണ് കാനത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്. ജില്ലാ സെക്രട്ടറി എ പി ജയനെതിരെയും വിമര്‍ശനമുണ്ടായി. എ പി ജയനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് ചില സി പി ഐ നേതാക്കള്‍ സംസ്ഥാന സെക്രട്ടറിയെ കണ്ട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന് അവസരം നല്‍കാതെ ജയനെതിരെ വിശദമായ അന്വേഷണം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചത് ചൂണ്ടിക്കാട്ടിയാണ് യോഗത്തില്‍ തര്‍ക്കമുണ്ടായത്. കാനത്തിനെതിരെ വിമര്‍ശനമുയര്‍ന്നതോടെ അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളും പ്രതികരിച്ചു. ചര്‍ച്ച തര്‍ക്കത്തിലേക്ക് വഴിമാറിയപ്പോള്‍ മുതിര്‍ന്ന നേതാവ് മുല്ലക്കര രത്നാകരനിടപെട്ടാണ് ഇരുപക്ഷത്തെയും ശാന്തരാക്കിയത്.