പിണറായി വിജയന്‍ കേരളത്തിന്റെ ഐശ്വര്യമല്ല, മഹാദുരന്തം- കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ ഐശ്വര്യമല്ല മഹാദുരന്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പിണറായി സ്തുതികള്‍ കേരളം വിശ്വസിക്കണമെങ്കില്‍ ആദ്യം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പിണറായി വിജയന്‍ അഗ്നിശുദ്ധി വരുത്തണമെന്നും ഇപി മുഖ്യമന്ത്രിയെ പുകഴ്ത്തിയത് ഗത്യന്തരമില്ലാതെയാണെന്നും കെ സുധാകരന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ തൃശൂരെത്തിയപ്പോഴാണ് ഇപി ജയരാജന്‍ പങ്കെടുത്തത്. തേക്കിന്‍കാട് മൈതനത്ത് നടത്തിയ പ്രസംഗത്തിലായിരുന്നു ഇപിയുടെ പിണറായി സ്തുതി. പിണറായി വിജയനും കുടുംബവും കേരളത്തിന്റെ ഐശ്വര്യമാണ്. അദ്ദേഹത്തെ തൊട്ടുകളിച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ നോക്കിനില്‍ക്കില്ല എന്നായിരുന്നു ഇപി പറഞ്ഞത്.

'ഇ പി ജയരാജനുമായി ബന്ധപ്പെട്ട വൈദേകം റിസോര്‍ട്ടിലേക്ക് ഇഡിയും ഇന്‍കംടാക്‌സും എത്തുകയും റിസോര്‍ട്ടില്‍ നടന്ന ക്രമക്കേടും കളളപ്പണ ഇടപാടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുളള യൂത്ത് കോണ്‍ഗ്രസിന്റെ നിവേദനം മുഖ്യമന്ത്രിക്ക് ലഭിക്കുകയും ചെയ്തപ്പോള്‍ ഇപിക്ക് മറ്റ് വഴികളില്ലാതായി. അപ്പോള്‍ പിണറായിയാണ് കേരളം, കേരളമാണ് പിണറായി എന്നെല്ലാം ജയരാജന് വിശേഷിപ്പിക്കേണ്ടിവരും. റിസോര്‍ട്ട് വിഷയം സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്കും കേന്ദ്രകമ്മിറ്റിയിലേക്കും വരുമ്പോള്‍ ജയരാജന് ഇനിയും കുറേയധികം കസര്‍ത്തുകള്‍ നടത്തേണ്ടിവരും'- കെ സുധാകരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പിണറായി വിജയന്‍ ഒരു കൊലക്കേസ് പ്രതിയായാണ് പൊതുരംഗത്ത് തുടക്കമിട്ടതെന്ന് ഇ പി  ജയരാജന് അറിയാമെന്നും കണ്ണൂരില്‍ നൂറിലധികം യുവാക്കളെ കൊന്നൊടുക്കിയതിന്റെ രക്തം സിപിഎം നേതാക്കളുടെ കൈകളിലുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. 'ടിപി ചന്ദ്രശേഖരന്റെയും ഷുഹൈബിന്റെയും കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തിന്റെ സൂത്രധാരന്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാം. രക്തക്കറ പുരണ്ട ഇവരൊന്നും നാടിന്റെ ഐശ്വര്യമല്ല ശാപമാണ്'- കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More