നടിയെ ആക്രമിച്ച കേസ് ; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി തളളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തളളി. കേസ് നിര്‍ണായക ഘട്ടത്തിലായതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്ക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അറസ്റ്റിലായി ആറ് വര്‍ഷമായെന്നും കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകുന്ന ഘട്ടത്തില്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പള്‍സര്‍ സുനി കോടതിയെ സമീപിച്ചത്. ന്യായമായ സമയത്തിനുളളില്‍ വിചാരണ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാമെന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിയുടെ ഹര്‍ജി.

പള്‍സര്‍ സുനി വിചാരണ തീരാതെ ജയിലില്‍ കഴിയുകയാണെന്നും പ്രതി ചെയ്ത കുറ്റകൃത്യത്തിന്റെ ആഴം പരിഗണിക്കണം, കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്ക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നടിക്കുനേരെ ഉണ്ടായത് ക്രൂരമായ ആക്രമണമാണെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. സുനിയുടെ ജാമ്യഹര്‍ജിയില്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായത്. കേസിന്റെ വിചാരണാ വേളയില്‍ പള്‍സര്‍ സുനി നേരിട്ട് ഹാരജാകുന്നുണ്ടെന്ന് വിചാരണാക്കോടതി ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More