തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പിണറായി വിജയനും കുടുംബവും കേരളത്തിന്റെ ഐശ്വര്യമാണെന്നും അദ്ദേഹത്തിനെതിരെ ആക്രമണത്തിനു തുനിഞ്ഞാല്‍ ജനങ്ങള്‍ നോക്കി നില്‍ക്കില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പിണറായി വിജയന്റെ കുടുംബം ഈ നാടിന്റെ ഐശ്വര്യമാണ്. അദ്ദേഹത്തെ തൊട്ടുകളിച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ നോക്കിനില്‍ക്കില്ല. ചെറുപ്പക്കാരി പെണ്‍കുട്ടികള്‍ മുടിയും ക്രോപ്പ് ചെയ്ത് ഷര്‍ട്ടും ജീന്‍സ് പാന്റുമിട്ട് കറുത്ത കൊടിയില്‍ കല്ലുംകെട്ടി പിന്നാലെ പോയാല്‍ ഈ നാട്ടിലെ ജനങ്ങള്‍ നോക്കിനില്‍ക്കുമെന്ന് കരുതരുത്. ഈ അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങള്‍ ഇറങ്ങും. അവരെ പിടിച്ചുനിര്‍ത്താനാവില്ല'- ഇ പി ജയരാജന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കാസര്‍ഗോഡ് നിന്ന് ആരംഭിച്ച ജനകീയ പ്രതിരോധ ജാഥ കണ്ണൂരെത്തിയപ്പോഴും എല്‍ഡിഎഫ് കണ്‍വീനര്‍ പങ്കെടുക്കാതിരുന്നത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. എ കെ ജി സെന്ററില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷമാണ് ഇപി ജാഥയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. ഇന്നലെ ഉച്ചയോടെ തേക്കിന്‍കാട് മൈതാനിയിലെത്തിയ ഇപി, മുഖ്യമന്ത്രിയെ പുകഴ്ത്തിയും കേന്ദ്രസര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചുമാണ് പ്രസംഗിച്ചത്.