ഡല്‍ഹിയില്‍ മന്ത്രിസഭാ പുനസംഘടനയ്ക്കൊരുങ്ങി ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി: ഡല്‍ഹിയില്‍ മന്ത്രിസഭാ പുനസംഘടനയ്ക്ക് ഒരുങ്ങി ആം ആദ്മി പാര്‍ട്ടി. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിനും രാജിവെച്ചതിനെതുടര്‍ന്നാണ് മന്ത്രിസഭാ പുനസംഘടനയ്ക്ക് ആം ആദ്മി ഒരുങ്ങുന്നത്. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കും വരെ വകുപ്പുകള്‍ വിഭജിച്ച് നല്‍കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നിയമോപദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മനീഷ് സിസോദിയയും സത്യേന്ദര്‍ ജയിനും രാജിവെച്ചത്. 

മന്ത്രിസഭയിലെ പകുതിയിലേറെ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മനീഷ് സിസോദിയയുടെ അറസ്റ്റ് ആം ആദ്മി സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സത്യേന്ദർ ജെയിനിന് പിന്നാലെ മനീഷ് സിസോദിയയും ജയിലിനുള്ളിലായതിനാല്‍ ഭരണ പ്രതിസന്ധിയിലേക്കാണ് ഡൽഹി നീങ്ങിക്കൊണ്ടിരിക്കുന്നത്. അതേസമയം, വിവിധ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കേ നേതാക്കളുടെ അറസ്റ്റ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിലാക്കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മദ്യ നയ കേസില്‍ കഴിഞ്ഞ ദിവസമാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. കേസിൽ ജാമ്യം തേടി സിസോദിയ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി മടക്കി. അറസ്റ്റ് റദ്ദാക്കണമെന്ന ഹർജിയിൽ ഇപ്പോൾ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 12 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More