പഴയ പിണറായി ഓടിയ വഴിയില്‍ ഇപ്പോഴും പുല്ലുപോലും മുളച്ചിട്ടില്ല- കെ സുധാകരന്‍

തിരുവനന്തപുരം: പഴയ പിണറായി വിജയനെക്കുറിച്ച് സുധാകരനോട് ചോദിച്ചാല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പഴയ പിണറായി വിജയനെക്കുറിച്ചുളള വീമ്പുകള്‍ കേരളം കേട്ടുമടുത്തതാണെന്നും അന്ന് ഉചിതമായ മറുപടി കൊടുത്തപ്പോള്‍ പിണറായി ഓടിയ വഴിയില്‍ ഇപ്പോഴും പുല്ലുപോലും മുളച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. പുതിയ പിണറായി വിജയന്‍ വീരശൂര പരാക്രമിയാണെങ്കില്‍ എന്തുകൊണ്ടാണ് സിഎം രവീന്ദ്രനെ ഇഡിക്ക് ചോദ്യംചെയ്യലിന് വിട്ടുകൊടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഇഡി സിഎം രവീന്ദ്രനെ ചോദ്യംചെയ്താല്‍ കുരുക്കു മുറുകുന്നത് തനിക്കാണെന്ന ബോധ്യമുളളതുകൊണ്ടാണ് ഭീരുവായ മുഖ്യമന്ത്രി രവീന്ദ്രന്റെ സംരക്ഷണം ഏറ്റെടുത്തത്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും കുറേനാള്‍ സംരക്ഷിച്ചെങ്കിലും അന്വേഷണം ആഴത്തിലായതോടെ കൈവിടേണ്ടിവന്നു. അതുതന്നെ രവീന്ദ്രന്റെ കാര്യത്തിലും സംഭവിക്കും'- കെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷാ സന്നാഹങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ക്കിടെയായിരുന്നു മുഖ്യമന്ത്രി പഴയ പിണറായി വിജയനെക്കുറിച്ച് സുധാകരനോട് ചോദിച്ചാല്‍ മതി എന്ന് പറഞ്ഞത്.

'മുഖ്യമന്ത്രി വീട്ടിലിരുന്നാല്‍ മതിയെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പഴയ വിജയനായിരുന്നെങ്കില്‍ അപ്പോഴെ ഇതിന് മറുപടി പറഞ്ഞിട്ടുണ്ടാകും. ഇപ്പോള്‍ അതല്ലല്ലോ. ആ മറുപടിയല്ലല്ലോ ഇപ്പോള്‍ പറയേണ്ടത്. ഇതൊന്നുമില്ലാത്ത കാലത്ത് നിങ്ങള്‍ സര്‍വ്വസജ്ജരായി നടന്ന കാലത്ത് ഞാന്‍ ഒറ്റത്തടിയായി നടന്നിട്ടുണ്ടല്ലോ. സുധാകരനോട് ചോദിച്ചാല്‍ മതി'-എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 10 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More