ചിന്താ ജെറോമിനെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം നല്‍കണം- ഹൈക്കോടതി

കൊച്ചി: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു പന്തളത്തിന് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ചിന്തയ്‌ക്കെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് തനിക്ക് വധഭീഷണിയുണ്ടായെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും ചൂണ്ടിക്കാണിച്ച് വിഷ്ണു നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കൊല്ലം ജില്ലാ പൊലീസ് മേധാവി, കൊട്ടിയം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, കൊല്ലം വെസ്റ്റ് പൊലീസ് എന്നിവര്‍ക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചിന്താ ജെറോമില്‍നിന്നും ആഢംബര റിസോര്‍ട്ടുടമയില്‍നിന്നും വധഭീഷണിയുണ്ടായെന്ന് ആരോപിച്ചാണ് വിഷ്ണു പന്തളം ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. വിഷ്ണുവിന് സംരക്ഷണം നല്‍കണമെന്ന് ഉത്തരവിട്ട് കോടതി ഹര്‍ജി തീര്‍പ്പാക്കി. ആഢംബര റിസോര്‍ട്ടില്‍ താമസിച്ചതുമായി ബന്ധപ്പെട്ട് ചിന്തയുടെ വരുമാന സ്രോതസടക്കം പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിഷ്ണുവാണ് വിജിലന്‍സിനും ഇ ഡിക്കും പരാതി നല്‍കിയത്. ചിന്താ ജെറോം കാലാവധി കഴിഞ്ഞിട്ടും പദവിയൊഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതും വിഷ്ണു പന്തളമാണ്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More