ലൈഫ് മിഷന്‍ കോഴ; സി എം രവീന്ദ്രന്‍ ഇന്ന് ഇഡിയ്ക്കുമുന്നില്‍ ഹാജരാകില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇന്ന് ഇഡിക്കുമുന്നില്‍ ഹാജരാകില്ല. ലൈഫ് മിഷന്‍ കോഴക്കേസില്‍ ചോദ്യംചെയ്യലിനായി ഇന്ന് രാവിലെ പത്തുമണിക്ക് കൊച്ചി ഓഫീസില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. സിഎം രവീന്ദ്രന്‍ രാവിലെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് ഇഡിയെ രവീന്ദ്രന്‍ അറിയിച്ചതായാണ് വിവരം. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയപ്പോഴും രവീന്ദ്രന്‍ പലവട്ടം ഹാജരാകാതിരിക്കുകയും വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലൈഫ് മിഷന്‍ കരാറില്‍ സി എം രവീന്ദ്രന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന സ്വപ്‌നാ സുരേഷും ശിവശങ്കറുമായുളള വാട്‌സാപ്പ് ചാറ്റ് ഇഡിക്ക് ലഭിച്ചിരുന്നു. രവീന്ദ്രന്റെ ഇടപാടുകളെക്കുറിച്ച് സ്വപ്‌നയും നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇഡി രവീന്ദ്രന് ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയത്. ഇന്ന് ഹാജരാകാത്തതിനാല്‍ ഇഡി വീണ്ടും നോട്ടീസ് നല്‍കും. മൂന്നുതവണ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് അടക്കമുളള നടപടികളിലേക്ക് കടക്കാനാണ് സാധ്യത.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 9 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More