ഗൂഗിളും മെറ്റയും ആമസോണും പിരിച്ചുവിട്ടവര്‍ക്ക് ജോലി നല്‍കി ചാറ്റ് ജിപിടി ഉടമകളായ ഓപ്പണ്‍ എ ഐ

ഗൂഗിളും മെറ്റയും ആമസോണും പിരിച്ചുവിട്ടവര്‍ക്ക് ജോലി നല്‍കി അമേരിക്കന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഓപ്പണ്‍ എ ഐ. ഗൂഗിള്‍ പിരിച്ചുവിട്ട 59 ജീവനക്കാരും മെറ്റ പിരിച്ചുവിട്ട 34 ജീവനക്കാരും ഇപ്പോള്‍ ഓപ്പണ്‍ എ ഐയ്ക്കുവേണ്ടി ജോലി ചെയ്യുന്നുണ്ട്. ആപ്പിളും ആമസോണും പിരിച്ചുവിട്ട ജീവനക്കാര്‍ക്കും ഓപ്പണ്‍ എ ഐ ജോലി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ സെര്‍ച്ച് എഞ്ചിന് വെല്ലുവിളിയാകുമെന്ന് ഗൂഗിള്‍ ഭയക്കുന്ന ചാറ്റ് ജിപിടിയ്ക്കുവേണ്ടിയാണ് ഗൂഗിളും മെറ്റയും പിരിച്ചുവിട്ട ജീവനക്കാര്‍ പ്രവര്‍ത്തിക്കുക.

എന്താണ് ചാറ്റ് ജിപിടി

ഓപ്പണ്‍ എ ഐ വികസിപ്പിച്ചെടുത്ത ഒരു ഭാഷാ മോഡലാണ് ചാറ്റ് ജിപിടി. മനുഷ്യന്റെ സ്വാഭാവികമായ ഭാഷ മനസിലാക്കാനും അതിനനുസരിച്ച് സംഭാഷണങ്ങളിലേര്‍പ്പെടാനുമാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്. ആര് എന്ത് സംശയം ചോദിച്ചാലും അത് എന്തിനെക്കുറിച്ചായാലും ആ വിഷയത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ചാറ്റ് ജിപിടിക്ക് സാധിക്കും. കഥ പറയാനോ കവിതയെഴുതാനോ ഉപന്യാസം രചിക്കാനോ പറഞ്ഞാല്‍ ചാറ്റ് ജിപിടി അത് അനുസരിക്കും.  ഇന്റര്‍നെറ്റില്‍ ലഭ്യമായതും അച്ചടിക്കപ്പെട്ട പുസ്തകങ്ങളില്‍ ലഭ്യമായതുമായ അനേകായിരം ടെക്സ്റ്റ് ഡാറ്റ ഉപയോഗിച്ചാണ് ചാറ്റ് ജിപിടിയെ പരീശിലിപ്പിച്ചിരിക്കുന്നത്. 2021-വരെയുളള ഡാറ്റയാണ് അതിനകത്തുളളത്. ആളുകളുമായുളള സംഭാഷണത്തിലൂടെ അത് പുതിയ കാര്യങ്ങള്‍ പഠിക്കുന്നുമുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More