രവീന്ദ്ര ജ‍ഡേജയെ വൈസ് ക്യാപ്റ്റനാക്കണം - ഹര്‍ഭജൻ സിങ്

ഡല്‍ഹി: ക്രിക്കറ്റ് താരം രവീന്ദ്ര ജ‍ഡേജയെ ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനാക്കണമെന്ന് മുന്‍ ക്രിക്കറ്റ് താരവും എം പിയുമായ ഹര്‍ഭജൻ സിങ്. ടെസ്റ്റ്‌ ഫോര്‍മാറ്റില്‍ നിലവില്‍ ഇന്ത്യയ്ക്ക് വൈസ് ക്യാപ്റ്റനില്ല. ഇന്ത്യയിലാണെങ്കിലും വിദേശത്താണെങ്കിലും ആദ്യ ഇലവനില്‍ വരുന്ന ഒരാളെയാണ് വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കേണ്ടത്. ഇന്ത്യയില്‍ ഇപ്പോള്‍ രവീന്ദ്ര ജ‍ഡേജയാണ് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു.

കഴിഞ്ഞ ദിവസം കെഎൽ രാഹുലിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായിരുന്നു. അതോടൊപ്പം, ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിന്റെ വൈസ് ക്യാപ്റ്റൻ ആരെന്ന് ബിസിസിഐ വ്യക്തമാക്കുകയും ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ്  രവീന്ദ്ര ജ‍ഡേജയെ പിന്തുണച്ച് ഹര്‍ഭജന്‍ സിങ് രംഗത്തെത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വൈസ് ക്യാപ്റ്റന്‍റെ പേര് പറയാതെയാണ് ഓസ്ട്രേലിയക്കെതിരെയുള്ള അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. പുതിയ ടെസ്റ്റ് വൈസ് ക്യാപ്റ്റനെ കണ്ടെത്താനുള്ള ചുമതല പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയേയും ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ ഏല്‍പിച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം രവിചന്ദ്രന്‍ അശ്വിന്‍റെ പേരും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നുണ്ട്. അതേസമയം, ഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്നിന് തുടങ്ങും. 

Contact the author

Sports Desk

Recent Posts

Sports Desk 4 weeks ago
Cricket

എനിക്ക് ലഭിച്ച 'പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം' യഷ് ദയാലിനും അവകാശപ്പെട്ടത്- ഫാഫ് ഡുപ്ലെസി

More
More
National Desk 1 month ago
Cricket

മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യ- രോഹിത് ശര്‍മ ചേരിതിരിവ് രൂക്ഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 3 months ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 6 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 7 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 9 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More