മെസേജ്‌ തെറ്റിപ്പോയോ? എഡിറ്റ്‌ ചെയ്യാം; പുതിയ അപ്ഡേഷനുമായി വാട്സ് ആപ്പ്

ഡല്‍ഹി: ജനപ്രിയ ആപ്ലിക്കേഷനായ വാട്സ് അപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. വാട്സ് അപ്പില്‍ അയക്കുന്ന സന്ദേശം തെറ്റിപ്പോയാല്‍ വീണ്ടും എഡിറ്റ്‌ ചെയ്യാന്‍ സാധിക്കും. അയച്ചുകഴിഞ്ഞ സന്ദേശങ്ങളിൽ തെറ്റുണ്ടായല്‍ ഡിലീറ്റ് ചെയ്ത് വീണ്ടും അയക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. എന്നാൽ ഇതിന് പകരം അവ എഡിറ്റ് ചെയ്യാൻ അവസരം ഒരുങ്ങുന്നുവെന്നാണ് വാബെറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. സന്ദേശം അയച്ച് 15 മിനിട്ടിനുള്ളിലാണ് ഈ ഓപ്ഷന്‍ ഉപയോഗിച്ച് എഡിറ്റ്‌ ചെയ്യാന്‍ സാധിക്കുക. ആപ്പിളിന്റെ ഐമെസേജ് ആപ്പിലുള്ളത് പോലെയാണ് എഡിറ്റ് ബട്ടണ്‍ പ്രവര്‍ത്തിക്കുകയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ജനപ്രീതിയില്‍ ഒന്നാമത് നില്‍ക്കുന്ന വാട്സ് ആപ്പിനെ യൂസേര്‍സ് ഫ്രണ്ട്ലിയാക്കാന്‍ മെറ്റ അടുത്തിടെ നിരവധി ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. ഒരേ സമയം 100 ഇമേജ് വരെ ഷെയര്‍ ചെയ്യാമെന്ന് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരിന്നു. വാട്സ് ആപ്പിന്‍റെ ഡസ്ക് ടോപ്‌ പതിപ്പിലാണ് ഈ ഫീച്ചർ ആദ്യം ലഭ്യമാകുക. ഹൈക്വാളിറ്റി ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. നിലവില്‍ 30 ഫോട്ടോകള്‍ മാത്രമാണ് ഒരേ സമയം ഷെയര്‍ ചെയ്യാന്‍ സാധിക്കുക. കൂടാതെ അറിയാതെ ഡിലീറ്റ് ഫോര്‍ മീ കൊടുക്കുന്ന സന്ദേശങ്ങള്‍ വാട്സ് ആപ്പില്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചര്‍ 'ആക്സിഡന്‍റല്‍ ഡിലീറ്റ്' ഉപയോഗിച്ച് പഴതുപോലെയാക്കാന്‍ സാധിക്കും. തുടര്‍ന്ന് ഡിലീറ്റ് ഫോര്‍ എവരിവണ്‍ നല്‍കി സന്ദേശം ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൂടാതെ വാട്സ് ആപ്പ് സ്റ്റാറ്റസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ സാധിക്കും.  ഉപയോക്താവിന്‍റെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആരെങ്കിലും അശ്ലീല വിഡിയോ, വാട്സ് ആപ്പ് പോളിസി പാലിക്കാത്ത കണ്ടന്‍റുകള്‍, മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍, രാഷ്ട്രീയ വിദ്വേഷം പടര്‍ത്തുന്ന തരത്തിലുള്ള മെസ്സേജുകള്‍ തുടങ്ങിയ സന്ദേശങ്ങള്‍ സ്റ്റാറ്റസായി പോസ്റ്റ്‌ ചെയ്താല്‍ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ സാധിക്കുമെന്നാണ് സൈബര്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

മെസ്സേജ് കണ്ടയുടനെ അപ്രത്യക്ഷമാകുന്ന തരത്തില്‍ പുതിയ അപ്ഡേഷന്‍ അടുത്തിടെ വാട്സ് ആപ്പ് ഒരുക്കിയിരുന്നു. രഹസ്യ സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോര്‍ട്ടും എടുക്കാനും സാധിക്കില്ല. ഫോട്ടോയും വീഡിയോയും അയക്കുമ്പോള്‍ സ്വകാര്യതക്കായി വ്യൂ ഇന്‍ വണ്‍ എന്ന ഫീച്ചര്‍ വാട്സ് ആപ്പ് ഒരുക്കിയിരുന്നു. അതേസമയം, വാട്ട്സ് ആപ്പിലൂടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ക്വാളിറ്റി നഷ്ടമാകുന്നത് വലിയൊരു പോരായ്‌മയായി തുടക്കം മുതല്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇനിമുതല്‍ ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോകള്‍ അയക്കാന്‍ സാധിക്കും. വാട്‌സ്ആപ്പിന്റെ ഫീച്ചര്‍ ട്രാക്കറായ WaBetaInfo ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More