ജപ്പാനില്‍ ഏഴായിരം പുതിയ ദ്വീപുകള്‍ കണ്ടെത്തി

ടോക്കിയോ: ജപ്പാനില്‍ ഏഴായിരം പുതിയ ദ്വീപുകള്‍ കണ്ടെത്തി. ജപ്പാനിലെ ജിയോസ്‌പേഷ്യല്‍ ഇന്‍ഫോര്‍മേഷന്‍ അതോറിറ്റി നടത്തിയ സര്‍വ്വേയിലാണ് പുതുതായി ഏഴായിരം ദ്വീപുകള്‍ കൂടി കണ്ടെത്തിയത്. നേരത്തെ സര്‍ക്കാര്‍ കണക്കനുസരിച്ച് 6,852 ദ്വീപുകളായിരുന്നു രാജ്യത്തുണ്ടായിരുന്നത്. 7,212 ദ്വീപുകള്‍ കൂടി കണ്ടെത്തിയതോടെ രാജ്യത്തെ ദ്വീപുകളുടെ എണ്ണം 14,125 ആയി ഉയര്‍ന്നു. 1987-ലായിരുന്നു ജപ്പാന്‍ ഗവണ്‍മെന്റ് ദ്വീപുകളെക്കുറിച്ച് ഔദ്യോഗികമായി ഒരു സര്‍വ്വേ നടത്തിയത്. ആ കണക്കുകളാണ് ഇപ്പോഴും സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്നത്. 

അടുത്തിടെ ജപ്പാന്‍ പാര്‍ലമെന്റില്‍ രാജ്യത്തെ ദ്വീപുകളുടെ എണ്ണം സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. നാല്‍പ്പതിലേറേ വര്‍ഷം കഴിഞ്ഞതിനാല്‍ കണക്ക് വ്യത്യസ്തമായിരിക്കുമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ വാദിച്ചു. ഇതോടെ രാജ്യത്ത് വീണ്ടും ഭൂസര്‍വ്വേ നടത്താന്‍ തീരുമാനമായി. തുടര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് ചെറുതും വലുതുമായ ഏഴായിരം പുതിയ ദ്വീപുകള്‍ കണ്ടെത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതുതായി കണ്ടെത്തിയ ദ്വീപുകള്‍ രാജ്യത്തോടൊപ്പം ചേര്‍ത്തെങ്കിലും ഇത് രാജ്യത്തിന്റെ ഭൂപ്രദേശത്തില്‍ വര്‍ധനവുണ്ടാക്കില്ല. കണ്ടെത്തിയ മിക്ക ദ്വീപുകളും മനുഷ്യവാസം അസാധ്യമായവയും ചെറുതുമാണ് എന്നതാണ് കാരണം. നിലവില്‍ ജപ്പാന് ഏകദേശം 14,600 ചതുരശ്ര മൈല്‍ വിസ്തൃതിയാണുളളത്.  ലോകത്തിലെ ഏറ്റവുമധികം ജനസംഖ്യയുളള പതിനൊന്നാമത്തെ രാജ്യമാണ് ജപ്പാന്‍.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More