ആര്‍എസ്എസുമായുളള രഹസ്യ ചര്‍ച്ചയ്ക്കുശേഷം സിപിഎം കൂടുതല്‍ കോണ്‍ഗ്രസുകാരെ കൊല്ലാന്‍ തുടങ്ങി- വി ഡി സതീശന്‍

തിരുവനന്തപുരം: ആര്‍എസ്എസുമായി രഹസ്യചര്‍ച്ച നടത്തിയത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ശ്രീ എം എന്ന ആത്മീയാചാര്യന്റെ മധ്യസ്ഥതയില്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയെന്നും അതിനുശേഷമാണ് കോണ്‍ഗ്രസിലെ യുവാക്കളെ സിപിഎം കൊല്ലാന്‍ തുടങ്ങിയതെന്നും വി ഡി സതീശന്‍ ആരോപിച്ചു. ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതിലേക്ക് യുഡിഎഫിനെ വലിച്ചിഴച്ച് മുഖ്യമന്ത്രി സ്വയം പരിഹാസ്യനാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

'പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തിരുവനന്തപുരത്തെ വലിയ ഹോട്ടലില്‍വെച്ച് ശ്രീഎമ്മിന്റെ മധ്യസ്ഥതയില്‍ ആര്‍എസ്എസ് നേതാക്കളായ വത്സല്‍ തില്ലങ്കേരിയും ഗോപാലന്‍കുട്ടിയുമായി ചര്‍ച്ച നടത്തിയിട്ടില്ലേ? കേരളത്തില്‍ പരസ്പരമുളള അക്രമം അവസാനിപ്പിക്കാനായിരുന്നില്ലേ ആ ചര്‍ച്ച?  ആ രഹസ്യ ചര്‍ച്ചയ്ക്കുശേഷം ആര്‍എസ്എസ്- സിപിഎം സംഘട്ടനമുണ്ടായിട്ടില്ലല്ലോ? അതിനുശേഷമാണ് സിപിഎമ്മുകാര്‍ കോണ്‍ഗ്രസിലെ ചെറുപ്പക്കാരെ കൊല്ലാന്‍ തുടങ്ങിയത്. ആ ചര്‍ച്ചയ്ക്കുശേഷമാണ് പെരിയയിലെ കുട്ടികളും ഷുഹൈബുമെല്ലാം കൊല്ലപ്പെട്ടത്'- വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

42 വര്‍ഷക്കാലം ജമാഅത്തെ ഇസ്ലാമി സിപിഎമ്മിന്റെ സഹയാത്രികരായിരുന്നെന്നും അന്നൊന്നും സിപിഎമ്മിന് അവര്‍ വര്‍ഗീയ കക്ഷികളായിരുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. 2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചോടെയാണ് സിപിഎമ്മിന് അവര്‍ വര്‍ഗീയ കക്ഷിയായതെന്നും ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് മാറി മാറി വന്ന അമീറുമാരെ സന്ദര്‍ശിച്ചിട്ടുളള പിണറായി വിജയന്‍ ഒരു സുപ്രഭാതത്തില്‍ അവരെ തളളിപ്പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More