വിശ്വനാഥന്‍ ആള്‍ക്കൂട്ട വിചാരണയ്ക്കിരയായെന്ന് സ്ഥിരീകരിച്ച് പൊലീസ്‌

കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്‍ ആള്‍ക്കൂട്ട വിചാരണയ്ക്കിരയായിരുന്നെന്ന് സ്ഥിരീകരിച്ച് പൊലീസ്. വിശ്വനാഥന്‍ ആദിവാസിയാണെന്ന് അറിഞ്ഞുകൊണ്ട് മോഷണക്കുറ്റം ആരോപിച്ച് ഒരുകൂട്ടം ആളുകള്‍ ചോദ്യംചെയ്തിരുന്നെന്നും പൊതുജനമധ്യത്തില്‍ അപമാനിതനായ മനോവിഷമത്തിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസ് പറയുന്നത്. മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം പറയുന്നത്. 

വിശ്വനാഥനെ മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ മെയിന്‍ ഗേറ്റിലും പരിസരത്തുംവെച്ചാണ് മോഷണക്കുറ്റം ആരോപിച്ച് ആളുകള്‍ ചോദ്യംചെയ്തതെന്നും ആദിവാസിയാണെന്ന് തിരിച്ചറിഞ്ഞാണ് സഞ്ചിയടക്കം വാങ്ങി പരിശോധിച്ചതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ വയനാട് മേപ്പാടി സ്വദേശി വിശ്വനാഥനെ ഫെബ്രുവരി എട്ടിനാണ് ആശുപത്രിക്ക് സമീപമുളള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് സെക്യൂരിറ്റി ചോദ്യംചെയ്തിരുന്നെന്നും ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായിരുന്നെന്നും കുടുംബം ആരോപിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശ്വനാഥന്റേത് തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചു. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണമില്ലെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വിശ്വനാഥന് മരംകയറാന്‍ അറിയില്ലെന്നും റീപോസ്റ്റ്മാര്‍ട്ടം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശ്വനാഥന്‍ ആള്‍ക്കൂട്ട വിചാരണയ്ക്കിരയായിരുന്നെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More